നയൻതാരയ്ക്ക് വിഘ്നേഷ് ശിവൻ നൽകിയ 10 കോടിയുടെ കിടിലൻ പിറന്നാൾ സമ്മാനം; റോൾസ് റോയ്സ് സ്പെക്റ്റർ കാറിനെക്കുറിച്ച് അറിയാം

Wait 5 sec.

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ നൽകിയ 10 കോടി രൂപ വിലമതിക്കുന്ന കിടിലൻ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത് മറ്റൊന്നുമല്ല, അത്യാഡംബര കാറായ റോൾസ് റോയ്സ് സ്പെക്റ്ററാണ്. നവംബർ 18-ന് നയൻതാരയുടെ 41-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വിഘ്‌നേശ് ഈ അമൂല്യമായ സമ്മാനം നൽകിയത്.മുമ്പും പ്രിയതമയ്ക്ക് വിലപിടിപ്പുള്ള ആഡംബര കാർ വിഘ്നഷ് ശിവൻ സമ്മാനമായി നൽകിയിട്ടുണ്ട്. 39-ാം പിറന്നാളിന് 3 കോടി രൂപയുടെ മേബാക്ക് (Maybach) ആണ് അദ്ദേഹം സമ്മാനമായി നൽകിയത്. ഇത്തവണ വിഘ്നേഷ് നയൻസിന് സമ്മാനിച്ച റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്പെക്‌റ്റർ (Rolls-Royce Black Badge Spectre) എന്ന മോഡലിന് 9.5 കോടി രൂപ മുതലാണ് ഇന്ത്യയിലെ പ്രാരംഭ വില.പുതിയ കാറിനൊപ്പമുള്ള ചിത്രം താരദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇവർക്കൊപ്പം ഇവരുടെ ഇരട്ടകുട്ടികളായ ഉയിരും ഉലകവും കാറിന്‍റെ ബോണറ്റിൽ ഇരിക്കുന്നതും ചിത്രത്തിലുണ്ട്.റോൾസ് റോയ്‌സ് സ്പെക്‌റ്റർ കാറിന്റെ പ്രത്യേകതകൾ:റോൾസ് റോയ്‌സ് ശ്രേണിയിലെ അത്യാഡംബര ഇലക്ട്രിക് വാഹനമാണ് സ്പെക്ടർ. 102 kWh ബാറ്ററി പായ്ക്കാണ് ഈ കാറിന് കരുത്തേകുന്നത്. ‘ഇൻഫിനിറ്റി മോഡ്’ എന്ന പുതിയ ഫീച്ചറിലൂടെ ഇതിന്റെ പവർ 659 hp ആയും ടോർക്ക് 1075 Nm ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. 4.1 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് സാധിക്കും.Also Read- കാറിൻ്റെ മൈലേജ് കുറവാണോ? ഇന്ധനം ലാഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാംഒറ്റ ചാർജിൽ 493 കിലോമീറ്റർ മുതൽ 530 കിലോമീറ്റർ വരെയാണ് ഇതിന്റെ റേഞ്ച്. 23 ഇഞ്ച് ഫൈവ്-സ്‌പോക്ക് ഫോർജ്ഡ് വീലുകൾ, ‘സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി’, പോളിഷ്ഡ് ബ്ലാക്ക് ഫിനിഷുള്ള പാന്തിയോൺ ഗ്രിൽ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഉപഭോക്താവിന്‍റെ ഇഷ്ടത്തിനനസുരിച്ച് ഇന്‍റീരിയർ കസ്റ്റമൈസ് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.The post നയൻതാരയ്ക്ക് വിഘ്നേഷ് ശിവൻ നൽകിയ 10 കോടിയുടെ കിടിലൻ പിറന്നാൾ സമ്മാനം; റോൾസ് റോയ്സ് സ്പെക്റ്റർ കാറിനെക്കുറിച്ച് അറിയാം appeared first on Kairali News | Kairali News Live.