സർക്കാരിനെ ഒരുപാട് സഹായിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി സജി ചെറിയാൻ. എന്ത് അഭിപ്രായവും അദ്ദേഹം തുറന്നു പറയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. എസ് എൻ ഡി പിക്ക് വെള്ളാപ്പള്ളി നൽകുന്ന സേവനം മാതൃകാപരമാണ്. കേരളത്തിൻ്റെ എല്ലാ നേട്ടങ്ങൾക്കും എസ് എൻ ഡി പിയുടെ പങ്ക് വളരെ വലുതാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എസ് എൻ ഡി പി വലിയ പങ്ക് വഹിക്കുന്നു.അതേസമയം, വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. വെള്ളാപ്പള്ളി തൻ്റെ രാഷ്ട്രീയ നിലപാടുകൾ എപ്പോ‍ഴും പ്രകടിപ്പിക്കാറുണ്ട്.ALSO READ: വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് കൂടുതൽ സർവീസുകൾഅദ്ദേഹത്തിൻ്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് അദ്ദേഹമെന്നും വിജയരാഘവൻ പറഞ്ഞു.The post ‘സർക്കാരിനെ ഒരുപാട് സഹായിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി’: മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.