കോൺഗ്രസ് അധികാരത്തിനു വേണ്ടി ആരുമായിട്ടും കൂട്ടുകൂടുമെന്ന് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കോൺഗ്രസിൻ്റെ നിലപാടുകൾ അധികാരം നേടുന്നതിലും, അതുവഴി അഴിമതി നടത്തുന്നതിലുമുള്ള ആർത്തിയിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് ടൗൺ ഉപതെരഞ്ഞെടുപ്പ് ഉദാഹരണമാണ്. പാലക്കാട് ടൗണിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു കൈയിൽ എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയുമെടുത്താണ് മത്സരിച്ചത്. ALSO READ; ഇടുക്കിയിൽ ഇടഞ്ഞ് ലീഗ്: ‘കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ല’; ഉടുമ്പഞ്ചോലയിലെ മൂന്ന് വാർഡുകളിൽ ഒറ്റക്ക് മത്സരിക്കുംഅതേസമയം, മറ്റൊരു വശത്തുകൂടി ബിജെപിയുമായി ധാരണയുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ 10,000 വോട്ടുകൾ സ്വീകരിക്കുകയും, അതിനു പകരമായി എസ്ഡിപിഐയുടെയും ജമാഅത്തിൻ്റെയും വോട്ടുകളെല്ലാം തിരിച്ചു നൽകാം എന്ന നിലപാടുമാണ് അവർ സ്വീകരിച്ചതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.News Summary: Palakkad CPI(M) District Secretary E N Suresh Babu criticized the Congress for joining hands with anyone for power.The post ‘ഒരു കൈയ്യിൽ SDPI-യും ജമാഅത്തെ ഇസ്ലാമിയും, മറുകയ്യിൽ ബിജെപി’; അധികാരത്തിനു വേണ്ടി ആരുമായിട്ടും കോൺഗ്രസ് കൂട്ടുകൂടുമെന്ന് ഇ എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.