പ്രഥമ ബ്ലൈൻഡ് ട്വന്റി 20 വനിതാ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ

Wait 5 sec.

ആദ്യ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പ് 2025ൽ മുത്തമിട്ട് ഇന്ത്യൻ വനിതാ ടീം. കൊളംബോയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രഥമ ബ്ലൈൻഡ് ട്വന്റി 20 വനിതാ ലോകകപ്പ് സ്വന്തമാക്കിയത്.കൊളംബോയിലെ പി സാറ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. 44 റൺസുമായി പുറത്താകാതെ നിന്ന ഫൂല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.Also Read: ലക്ഷ്യം കണ്ടു; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ യുവ ബാഡ്മിന്‍റൺ താരം ലക്ഷ്യസെൻസെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറ്റൊരു സെമിയിൽ പാകിസ്ഥാനായിരുന്നു നേപ്പാളിന്റെ എതിരാളികൾ. ആകെ ആറു ടീമുകളായിരുന്നു പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ പങ്കെടുത്തത്.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാ‍ഴ്ചവെച്ച താരമായിരുന്നു പാകിസ്ഥാന്റെ മെഹ്‌റീൻ അലി. ശ്രീലങ്കയ്‌ക്കെതിരെ 78 പന്തിൽ നിന്ന് 230 റൺസ് നേടിയതുൾപ്പെടെ 600-ലധികം റൺസാണ് ടൂർണമെന്റിൽ അവർ നേടിയത്.The post പ്രഥമ ബ്ലൈൻഡ് ട്വന്റി 20 വനിതാ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ appeared first on Kairali News | Kairali News Live.