വലിയങ്ങാടിയില്‍ നിന്നു കൊപ്രമോഷ്ടിച്ച് സി സി ടി വിയില്‍ കുടുങ്ങിയ യുവാവ് റിമാന്‍ഡില്‍

Wait 5 sec.

കോഴിക്കോട് | വലിയങ്ങാടിയില്‍ നിന്ന് 40 കിലോ കൊപ്ര മോഷ്ടിച്ചു സി സി ടിവിയില്‍ കുടുങ്ങിയ യുവാവ് റിമാന്‍ഡില്‍. കോഴിക്കോട് വടകര കൈനാട്ടി സ്വദേശി സുബിന്‍രാജ് (31) ആണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായത്. വലിയങ്ങാടി കോയസ്സന്‍ റോഡിലെ സുപ്രിയ ട്രേഡേഴ്സിലാണ് ഇയാള്‍ മോഷണം നടത്തിയത്.40 കിലോഗ്രാമോളം കൊപ്ര മോഷണം പോയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.എസ് ഐമാരായ ശ്രീസിത, വിനോദ്, കിരണ്‍, സി പി ഒ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് മാനാഞ്ചിറ പരിസരത്തുവെച്ചാണ് സുബിന്‍രാജിനെ പിടികൂടിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.