സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് റസിയ അൻസാർ

Wait 5 sec.

സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽസെക്രട്ടറി ഡി രഘുനാഥൻ നായരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് റസിയ അൻസാർ. റസിയ നൽകിയ പരാതിയിൽ കെപിസിസി നടപടിയെടുക്കാത്തതിന് പിന്നാലെയാണ് കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം റസിയ രാജിവെച്ചത്.കോണ്‍ഗ്രസിൻ്റെ സാധാരണ പ്രവർത്തകയായി തുടരുമെന്ന് രാജിക്കത്തിൽ റസിയ പറഞ്ഞു. കല്ലറ ബ്ലോക്ക് പ്രസിഡൻ്റ് ബി സുശീലനാണ് രാജിക്കത്ത് നൽകിയത്. റസിയയുടെ പരാതി അവഗണിച്ച് രഘുനാഥൻ നായരെ പെരിങ്ങമല ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരുന്നു.ALSO READ: ‘ഒരു കൈയ്യിൽ SDPI-യും ജമാഅത്തെ ഇസ്ലാമിയും, മറുകയ്യിൽ ബിജെപി’; അധികാരത്തിനു വേണ്ടി ആരുമായിട്ടും കോൺഗ്രസ് കൂട്ടുകൂടുമെന്ന് ഇ എൻ സുരേഷ് ബാബുനേരത്തെ റസിയ അൻസാർ കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.ALSO READ: മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസ്; തുടർ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസിThe post സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് റസിയ അൻസാർ appeared first on Kairali News | Kairali News Live.