ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കൂറ്റ‍ൻ സ്കറോറുയർത്തി ദക്ഷിണാഫ്രിക്ക. ഏ‍ഴാമനായി ഇറങ്ങി സെഞ്ച്വറി നേടിയ മുത്തുസാമിയുടെ ബാറ്റിങ് കരുത്തിൽ 489 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം ഒന്നും കൂടാതെ 9 റൺസെടുത്തിട്ടുണ്ട്.7 റൺസുമായി യശസ്വി ജയ്സ്വാളും കെ എൽ രാഹുലുമാണ് ക്രീസിലുള്ളത്. ആറുവിക്കറ്റിന് 247 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് 109 റൺസ് നേടിയ സെനുരൻ മുത്തുസാമിയുടെയും 93 റൺസ് നേടിയ മാർക്കോ ജാൻസണിന്റെ പ്രകടനവുമാണ്. Also Read: ലക്ഷ്യം കണ്ടു; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ യുവ ബാഡ്മിന്‍റൺ താരം ലക്ഷ്യസെൻപ്രോട്ടീസ് ബാറ്റർമാർക്ക് മുന്നിൽ വിയർക്കുന്ന ഇന്ത്യൻ ബോളർമാരെയാണ് രണ്ടാം ദിനത്തിൽ ഗുവഹാത്തിയിൽ കണ്ടത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീ‍ഴ്ത്തി.The post ഏഴാമത്തെ മുത്ത്: ഇന്ത്യയ്ക്കെതിരെ കൂറ്റൻ സ്കോറുയര്ത്തി ദക്ഷിണാഫ്രിക്ക appeared first on Kairali News | Kairali News Live.