ജമാഅത്തെ ഇസ്ലാമിക്കെതിരെ എസ് വൈ എസ്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണണമെന്ന് എസ് വൈ എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. വോട്ടുചെയ്താൽ ഇസ്ലാമിന് പുറത്തുപോവുമെന്ന് പറഞ്ഞവരാണ് രാഷ്ട്രിയപാർട്ടിയുണ്ടാക്കി മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജമാഅത്ത് ലക്ഷ്യ സാക്ഷാത്കാരത്തിന് ഏത് വഴിയും സ്വീകരിക്കും. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിൻ്റെ രണ്ട് പുറങ്ങളാണെന്നും വിമർശിച്ചു. ചിലർ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് സമസ്തയിലെ ചില പ്രശ്നങ്ങൾക്ക് കാരണമെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.ALSO READ: ‘ഒരു കൈയ്യിൽ SDPI-യും ജമാഅത്തെ ഇസ്ലാമിയും, മറുകയ്യിൽ ബിജെപി’; അധികാരത്തിനു വേണ്ടി ആരുമായിട്ടും കോൺഗ്രസ് കൂട്ടുകൂടുമെന്ന് ഇ എൻ സുരേഷ് ബാബുസുന്നികൾ അധികമുള്ള മഹല്ലുകളിൽ ജമാഅത്ത് തെരഞ്ഞെടുക്കപ്പെട്ടാൽ മഹലും വാർഡും അവർ സ്വന്തമാക്കുമെന്നും ചിലർ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് സമസ്തയിലെ ചില പ്രശ്നങ്ങൾക്ക് കാരണമെന്നും ഹമീദ് ഫൈസി അമ്പലക്കാവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. The post ‘ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണണം’: എസ് വൈ എസ് appeared first on Kairali News | Kairali News Live.