ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളിൽ ഒന്നാണ് ഒരു കുഞ്ഞ് ജനിയ്ക്കുന്ന നിമിഷം. സന്തോഷം നിറഞ്ഞു തുളുമ്പേണ്ട ഈ ദിനത്തിൽ താൻ കടന്നു പോകേണ്ടി വന്ന സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചുള്ള ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ റെഡ്‌ഡിറ്റിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച വിവരം മാനേജരെ അറിയിച്ച ശേഷം, താൻ രണ്ട് ദിവസത്തെ അവധിക്കായി അപേക്ഷിച്ചിരുന്നു എന്നും എന്നാൽ, അവധി മാറ്റിവെക്കാനോ അല്ലെങ്കിൽ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാനോ ആണ് തന്നോട് മാനേജർ ആവശ്യപ്പെട്ടതെന്നും ജീവനക്കാരൻ പോസ്റ്റിൽ പറയുന്നു. “നിങ്ങൾക്ക് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാവില്ലല്ലോ” എന്ന മാനേജരുടെ പ്രതികരണം, നിസ്സാരവൽക്കരിക്കുന്നതും സഹാനുഭൂതിയില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഓൺലൈനിൽ വലിയ തോതിലുള്ള വിമർശങ്ങളാണ് മാനേജർക്കെതിരെ ഉയരുന്നത്. പോസ്റ്റിന് 1,100-ൽ അധികം ലൈക്കുകളും 259 കമന്റുകളും ഇതിനകം തന്നെ പോസ്റ്റിനു ലഭിച്ചു.ALSO READ : ലീവ് നിഷേധിച്ച് മാനേജർ; സ്ക്രീൻഷോട്ട് പങ്കുവെച്ച് ജീവനക്കാരൻ, കമ്പനിയുടെ തൊഴിൽ സംസ്കാരത്തിൽ അമ്പരന്ന് റെഡ്ഡിറ്റ് യൂസേഴ്സ്ഭാര്യയ്‌ക്കൊപ്പവും കുഞ്ഞിനൊപ്പവും സമയം ചിലവഴിക്കാൻ ആഗ്രഹിച്ച സമയത്ത് തന്നെ ജോലിയിൽനിന്ന് സമ്മർദ്ദമുണ്ടായത് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കി എന്ന് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യതകളും ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമാണ് മാനേജരുടെ ആവശ്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്The post ഭാര്യയുടെ പ്രസവ ദിവസം ലീവ് ചോദിച്ച് യുവാവ്; നിങ്ങൾക്ക് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാവില്ലല്ലോ എന്ന് മാനേജർ appeared first on Kairali News | Kairali News Live.