അറിയാം പാഷൻ ഫ്രൂട്ടിന്റെ ഉപയോഗങ്ങളും കൃഷിരീതിയും

Wait 5 sec.

നിരവധി ആരോഗ്യ ഗുണങ്ങളും അതോടൊപ്പം തന്നെ പോഷക മൂല്യങ്ങളും നിറഞ്ഞ ഫലമാണ് പാഷന്‍ ഫ്രൂട്ട്. നാരുകൾ ഏറെയുള്ള ഈ ഫലം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും ഉത്തമമാണ്. ഇത്രയേറെ ഗുണങ്ങളുള്ള പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാനും വളരെ എളുപ്പമാണ്. കുറഞ്ഞ സ്ഥലം മതി എന്നുള്ളതാണ് പാഷൻ ഫ്രൂട്ട് കൃഷിയെ എളുപ്പമാക്കുന്ന ഘടകങ്ങളിലൊന്ന്.നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകളാണ് നടൻ ഏറ്റവും നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേർത്ത് ഈ തൈകൾ നടാവുന്നതാണ്. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേൽ മണ്ണിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഇവ വളരാൻ ഉത്തമം. ALSO READ : വെളിച്ചെണ്ണയുടെ പകരക്കാരനെയും പേടിക്കണം; സൺഫ്‌ളവർ ഓയിലിന്റെ ദോഷവശങ്ങൾ ഇതാമെയ്,ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ ,ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്കോ മറ്റു മരങ്ങളിലേക്കോ പടര്‍ത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക. നല്ല തൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തൈയിൽനിന്ന് എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കുംപുതിയ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നത്തിൽ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. ഓഫീസിലും വീട്ടിലും ഒരു പോലെ സമ്മര്‍ദ്ദം നേരിടുന്നവരാണ് നമുക്കിടയിൽ ഏറെയും പാഷന്‍ ഫ്രൂട്ടില്‍നിന്നും വേർതിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാൻ സഹായിക്കുന്നു. രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസിന് ആവശ്യകത കൂടുതലാണ്.ALSO READ തലശ്ശേരി സ്റ്റൈൽ മീൻ തല മുളകിട്ടത്; അതൊരു ഒന്നൊന്നര വിഭവമാണ്; പരീക്ഷിച്ചാലോജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി ഇത് കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അരച്ചെടുത്താല്‍ നല്ല ചമ്മന്തി തയ്യാറാക്കാം. പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.The post അറിയാം പാഷൻ ഫ്രൂട്ടിന്റെ ഉപയോഗങ്ങളും കൃഷിരീതിയും appeared first on Kairali News | Kairali News Live.