FACT CHECK| ബിജെപി സോഷ്യൽമീഡിയയിൽ നടത്തിയ കള്ളപ്രചാരണം പൊളിയുന്നു; അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെ ഇകഴ്ത്തിക്കാട്ടാൻ ഉപയോഗിച്ച ചിത്രം 2020 ലേത്; കള്ളത്തരം തെളിവുകളോടെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Wait 5 sec.

തെരഞ്ഞെടുപ്പ് കാലം തുടങ്ങിയാൽ പിന്നെ ബിജെപിക്കാർക്ക് വ്യാജ പ്രചാരങ്ങളുടെ കൂടി കാലമാണ്. യാതൊരു പരിധിയുമില്ലാതെ വ്യാജ പ്രചാരണങ്ങളും കള്ളത്തരങ്ങളും പടച്ചുവിടാൻ മടി കാണിക്കാത്തവരാണ് ഇവർ എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ ബിജെപി സൈബർ വിങ് വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെ ഇകഴ്ത്തിക്കാട്ടുന്നതിനായി ബിജെപി കേരളയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.ദാരിദ്ര്യ നിർമാർജനത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. സർക്കാരിനെ താഴ്ത്തിക്കാട്ടാൻ ‘ദാരിദ്രം ഇല്ലാത്ത കേരളത്തിലെ കാഴ്ച എന്നും വോട്ടു ചോദിച്ച്ഇങ്ങനെ നിൽക്കാനും വേണം തൊലിക്കട്ടി’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പടം പക്ഷെ വ്യാജമാണ്. 2025 നവംബർ 17-നാണ് ഈ പോസ്റ്റ് ബിജെപി കേരളയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.ALSO READ: സ്ഥാനാർഥി നിർണയം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി: പട്ടിക ഏകപക്ഷീയമായെന്ന ആക്ഷേപവുമായി പ്രമീള ശശിധരൻഎന്നാൽ എന്താണ് ഇതിലെ സത്യാവസ്ഥ. 2020 നവംബർ 30 ൽ പോസ്റ്റ് ചെയ്ത ഒരു എക്സ് പോസ്റ്റിലേതാണ് ഈ പടം. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു സ്ഥാനാർത്ഥി വോട്ടർമാരെ സന്ദർശിക്കുന്നത്തിന്റെ പടമാണ്ഇവർ ഇന്നത്തേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ചിത്രം പഴയതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധമില്ലാത്തതുമാണ് എന്നത് തെളിവുസഹിതം പോസ്റ്റിന്റെ കമന്റ് ബോക്സിൽ തന്നെ ആളുകൾ പൊളിച്ചടുക്കി. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി കേരളത്തിന്റെ വികസന നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപി യുഡിഎഫ് സൈബർ ഹാൻഡിലുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സെക്കന്റുകളുടെ ദൈർഘ്യം പോലുമില്ലാതെ ഇത്തരം പ്രചാരണങ്ങൾ തകർന്ന് തരിപ്പണമാകുകയാണ്.The post FACT CHECK| ബിജെപി സോഷ്യൽമീഡിയയിൽ നടത്തിയ കള്ളപ്രചാരണം പൊളിയുന്നു; അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെ ഇകഴ്ത്തിക്കാട്ടാൻ ഉപയോഗിച്ച ചിത്രം 2020 ലേത്; കള്ളത്തരം തെളിവുകളോടെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.