ചെന്നൈ: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ച നാന്ദഡ്-കൊല്ലം പ്രത്യേക ട്രെയിൻ നവംബർ 20 മുതൽ സർവീസ് നടത്തും. 07111 നാന്ദഡ്-കൊല്ലം സ്പെഷ്യൽ ട്രെയിൻ എല്ലാ വ്യാഴാഴ്ചകളിലും കൊല്ലം-നാന്ദഡ് സ്പെഷ്യൽ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. തിരുപ്പതി, തിരുച്ചിറപ്പള്ളി, മധുര, ചെങ്കോട്ട പുനലൂർ വഴിയാണ് ഈ ട്രെയിൻ ഓടുക.നാന്ദഡ്-കൊല്ലം സ്പെഷ്യൽ നവംബർ 20, 27, ഡിസംബർ 4, 11, 18, 25, ജനുവരി 1, 8, 15 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്കാണ് നാന്ദേഡിൽനിന്ന് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. മടക്ക സർവീസ് നവംബർ 22, 29, ഡിസംബർ 6, 13, 20, 27, ജനുവരി 3, 10, 17 ദിവസങ്ങളിലായിരിക്കും. കൊല്ലത്തുനിന്ന് രാവിലെ 5.40നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മുൻകൂർ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഐആർസിടിസി വെബ്സൈറ്റ്, ആപ്പ് വഴിയും റെയിൽവൺ ആപ്പ് വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.Also Read- തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി; ഭാഗികമായി റദ്ദാക്കിയതും വഴിതിരിച്ചു വിടുന്നതുമായ ട്രെയിനുകൾ അറിയാംഈ ട്രെയിന് മുധ്ഖഡ്, ധർമാബാദ്, ബാസർ, നിസാമാബാദ്, കമരെഡി, മെഡിച്ചൽ, ബൊളാരം, കച്ചെഗുഡ, ശാദ്നഗർ, ജാഡ്ചെർള, മെഹ്ബുബ്നഗർ, വൻപർതി റോഡ്, ഗവാഡ്, കുർണൂൽ സിറ്റി, ദോനെ, ഗൂട്ടി, തഡിപത്രി, യെരാഗുണ്ടല, കുഡാപാ, രാസാംപെട്ട, റെനിഗുണ്ട, തിരുപ്പതി, ചിറ്റൂർ, കാട്പാഡി, തിരുവണ്ണാമലൈ, വില്ലുപുരം, വൃദ്ധാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുരൈ, വിരുദുനഗർ,ശിവകാശി, ശ്രീവില്ലിപുത്തൂർ രാജപാളയം, ശങ്കരൻകോവിൽ, കഡയന്ലൂർ, തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.The post നാന്ദഡ്-കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നവംബർ 20 മുതൽ appeared first on Kairali News | Kairali News Live.