വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

Wait 5 sec.

വിലായത്ത് ബുദ്ധയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. സച്ചിയാണ് ഈ കഥ തന്നോട് ആദ്യം പറയുന്നത്. അന്ന് മുതലേ ജയൻ നമ്പ്യാരും ഈ സിനിമയുടെ ഭാഗമാണ്. സച്ചിയുടെ വിയോഗത്തിന് ശേഷം ഈ സിനിമ ജയനിലേക്ക് എത്തുകയായിരുന്നു. സച്ചി ഉണ്ടായിരുന്നെങ്കിൽ അദേഹത്തിന് അഭിമാനിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത് എന്ന് താൻ വിശ്വസിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൃഥ്വിരാജിന്റെ വാക്കുകൾ:ഈ കഥാ പശ്ചാത്തലത്തെ കുറിച്ചും ഈ കഥാപാത്രത്തിനെ കുറിച്ചും സച്ചിയാണ് എന്നോട് ആദ്യം പറയുന്നത്. അയ്യപ്പനും കോശിയുടെ ഷൂട്ടിങ് പുരോഗമിക്കാനായപ്പോഴാണ് വിലായത്ത് ബുദ്ധയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ തന്നെ ജയനും ഇതിന്റെ ഭാഗമാണ്. ജയന്‍ സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ മാത്രമല്ല, വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. എനിക്ക് എത്രമാത്രം സച്ചിയുമായിട്ട് ബന്ധമുണ്ട് അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ജയന് സച്ചിയുമായിട്ട് ബന്ധമുണ്ട്.ഈ പുസ്തകം സിനിമയാക്കിയാല്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് ഇന്ദുഗോപന്റെ അടുത്ത് സച്ചി പുസ്തകം സിനിമാക്കുന്നതിനെ പറ്റി സംസാരിച്ചത്. പിന്നീടായിരുന്നു സച്ചിയുടെ വിയോഗം. തുടർന്ന് ഈ സിനിമ സ്വാഭാവികമായി എത്തിപ്പെടണ്ടത് ജയന്റെ കൈകളിലാണ്. സച്ചിയോളം അല്ലെങ്കില്‍, സച്ചി ഈ സിനിമയെ കണ്ടത് പോലെ വിലായത്ത് ബുദ്ധയെ ജയന്‍ അല്ലാതെ ആരും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ സിനിമ കണ്ട ആളെന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നു സച്ചി ഇത് കണ്ട് അഭിനമാനിക്കുന്നുണ്ടാകും.