നഷാ മുക്ത് ഭാരത് അഭിയാന്‍: മാസ് പ്ലഡ്ജ് സംഘടിപ്പിച്ചു.

Wait 5 sec.

കോഴിക്കോട്:നഷാ മുക്ത് ഭാരത് അഭിയാന്‍ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച മാസ് പ്ലഡ്ജ് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. കെ സൗമ്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ പി വിനോദ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ വിശ്വനാഥന്‍, പ്രധാനാധ്യാപിക നന്ദിനി മേനോന്‍, സി.സി.എ കോഓഡിനേറ്റര്‍മാരായ രജനി, ബിന്ദു എന്നിവര്‍ സംസാരിച്ചു.