ബാരാമതിയിലെ മാലേഗാവ് നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എൻസിപി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാൽ ഫണ്ടിന് കുറവുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ അജിത് പവാറിൻ്റെ പ്രസംഗം വിവാദത്തില്‍. ജനങ്ങൾ തൻ്റെ പാർട്ടിയെ ‘തിരസ്കരിച്ചാൽ’ വികസന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “നിങ്ങൾക്ക് വോട്ടുണ്ട്, എനിക്ക് ഫണ്ടുണ്ട്” എന്ന പരാമർശമാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പവാറിനെ ന്യായീകരിച്ചു. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ പലപ്പോഴും ധാരാളം കാര്യങ്ങൾ പറയുന്നു, ഇതിനെ അതിരുകടന്നായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എല്ലാ മേഖലയിലും വികസനത്തിന് പ്രതിബദ്ധമാണെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.ALSO READ: സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആര്‍ ഗാവായി വിരമിച്ചുഅതേസമയം, പവാറിൻ്റെ പരാമർശത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തി. എൻസിപി-എസ്പി നേതാവ് സുപ്രിയ സുലെ എംപി ഉൾപ്പെടെ നിരവധി പേർ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ വക്താവ് അതുൽ ലോണ്ടെ, ഇത് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് ആരോപിച്ചു.ബിജെപി-ഏക്നാഥ് ഷിൻഡെ ശിവസേന സഖ്യത്തിലെ പ്രധാന ഘടകമായ പവാറിൻ്റെ പാർട്ടിയാണ് മഹായുതി സർക്കാരിൽ ധനകാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്നത്. ഫണ്ടുകൾ അനുവദിക്കാത്തതിനെച്ചൊല്ലി ഇതിനകം തന്നെ സഖ്യകക്ഷികളിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.The post ‘തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം’: അജിത് പവാറിൻ്റെ ‘ഫണ്ട്’ പരാമർശത്തിൽ വിവാദം; പവാറിനെ പിന്തുണച്ച് ഫഡ്നാവിസ് appeared first on Kairali News | Kairali News Live.