എഴുന്നേറ്റ ഉടൻ കണ്ണ് ഫോണിലേക്കാണോ? ഹൃദയാഘാത സാധ്യത 40% കൂടുതൽ!

Wait 5 sec.

ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽക്കുന്ന ശീലമുള്ളയാളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. നിങ്ങളുടെ ഹൃദയം പണിമുടക്കാൻ സാധ്യത ഏറെയാണ്. വിവിധ ജനവിഭാഗങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നത്, ഹൃദയാഘാതങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് രാവിലെ 6 മണിക്കും 10 മണിക്കും ഇടയിൽ സംഭവിക്കുന്നു എന്നാണ്. മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഈ സമയത്ത് 40% വരെ അധിക അപകടസാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് ദിനചര്യകളിൽ മുഴുകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ഹൃദയാരോഗ്യ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരം പെട്ടേന്ന് ഉത്തേജിക്കപ്പെടുമ്പോൾ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, കോർട്ടിസോൾ (സമ്മർദ്ദ ഹോർമോൺ) എന്നിവ സ്വാഭാവികമായി വർദ്ധിക്കുന്നു. ഈ ശാരീരിക മാറ്റങ്ങൾ ഹൃദയത്തിന്മേലുള്ള ആയാസം വർദ്ധിപ്പിക്കുകയും, ധമനികളിലെ തടസ്സങ്ങൾ, പ്ലാക്ക് പൊട്ടൽ, മറ്റ് ഹൃദയസംബന്ധമായ സംഭവങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഉണർന്നതിന് ശേഷമുള്ള ആദ്യത്തെ പത്ത് മിനിറ്റിലാണ് ഇത് ആരംഭിക്കുന്നത്. എഴുന്നേറ്റ ഉടൻ ഫോണിൽ നോക്കുന്ന ശീലമുള്ളവരാണ് ഭൂരിഭാഗവും. ശരീരത്തിൽ ഓക്സിജൻ ശരിയായ രീതിയിൽ ചംക്രമണം ചെയ്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ ഫോണിന്റെ ബ്ലൂ ലൈറ്റ് കണ്ണുകളിൽ പതിയുന്നത് സമ്മർദം വർധിപ്പിക്കും. ഇത് കോർട്ടി സോളിന്റെ് അളവ് വർധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.കോർട്ടിസോളിൻ്റെ പങ്ക്മാനസികമോ വൈകാരികമോ ആയ സമ്മർദ്ദ സമയത്ത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാൻ കഴിയുന്ന സമ്മർദ്ദ ഹോർമോണാണ് കോർട്ടിസോൾ. കോർട്ടിസോളിൻ്റെ ഈ കുതിച്ചുചാട്ടം ഹൃദയമിടിപ്പിലെ വേരിയബിലിറ്റി (Heart Rate Variability) കുറയ്ക്കുന്നു. കാർഡിയാക് പ്രശ്നങ്ങളുള്ള രോഗികളിൽ, ഉണർന്ന് നിമിഷങ്ങൾക്കകം ഹൃദയമിടിപ്പിലെ വേരിയബിലിറ്റി കുത്തനെ കുറയുന്നതായി പഠനങ്ങളിൽ കണ്ടെത്തി. ഇതിന് കാരണം, കായികാദ്ധ്വാനമായിരുന്നില്ല-മറിച്ച് പെട്ടെന്നുള്ള മാനസിക ഇടപെടൽ മൂലമുണ്ടാകുന്ന കോർട്ടിസോൾ വർദ്ധനവായിരുന്നുവെന്ന് ഹൃദയാരോഗ്യ വിദഗ്ധർ പറയുന്നു.നാഡീവ്യൂഹത്തിന് സ്വസ്ഥമായ അഞ്ച് മിനിറ്റ് ആവശ്യമുണ്ടെന്ന് 12,000-ത്തിലധികം ഹൃദയസംബന്ധമായ കേസുകൾ പഠിച്ച വിയന്ന ജനറൽ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ഹൈഗൽ ഹൈഗൽ പറയുന്നു. എന്നാൽ അതിനുപകരം നമ്മൾ ഒരു യുദ്ധത്തിലാണ് ഏർപ്പെടുന്നത്. ഫോണുകൾ പരിശോധിക്കുന്നതിനോ ജോലികൾ തുടങ്ങുന്നതിനോ മുൻപ് എടുക്കുന്ന ഒരു ചെറിയ ഇടവേള പോലും ഈ കോർട്ടിസോൾ ഷോക്കിനെ ലഘൂകരിക്കാനും അതിരാവിലെയുള്ള ഹൃദയസ്ഥിരതയെ സംരക്ഷിക്കാനും സഹായിക്കുമെന്നും ഡോ. ഹൈഗൽ വ്യക്തമാക്കുന്നു.രാവിലെ എഴുന്നേൽക്കുന്നതിന് മുമ്പായി ചുരുങ്ങിയത് മൂന്ന് തവണ സാവധാനം ശ്വാസമെടുക്കാൻ കിടന്ന നിലയിൽ തന്നെ തുടരണം. പിന്നീട് ക്രമേണ എഴുന്നൽക്കുക. സംസാരിക്കുന്നതിന് മുമ്പ് തന്നെ സംസാരിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുക. എഴുന്നേറ്റ് പത്ത് മിനുട്ടെങ്കിലും കഴിഞ്ഞുമതി മൊബൈൽ ഉപയോഗം. ഇത്തരത്തിൽ എഴുന്നേൽക്കൽ ശീലം മാറ്റിയ ആളുകളിൽ ആറാഴ്ചയ്ക്ക് ശേഷം, 70% രോഗികളിലും രാവിലെ രക്തസമ്മർദ്ദം കുറയുകയും വാഗൽ ടോൺ (Vagal Tone) മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഡോ. ഹൈഗൽ പറയുന്നു.പുലർച്ചെ ഹൃദയത്തെ സംരക്ഷിക്കാനുള്ള പ്രായോഗിക വഴികൾഉണർന്ന ഉടൻ ഫോൺ പരിശോധിക്കുന്നതോ സമ്മർദ്ദമുള്ള മാനസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക.സാവധാനമുള്ള ശ്വാസമെടുക്കലിലൂടെയും ക്രമേണയുള്ള ചലനങ്ങളിലൂടെയും സൌമ്യമായി ഉണരാൻ കുറഞ്ഞത് 5 മിനിറ്റെങ്കിലും എടുക്കുക.കാപ്പിയോ ഭക്ഷണമോ കഴിക്കുന്നതിന് മുൻപ് വെള്ളം കുടിച്ച് ശരീരത്തിന് ജലാംശം നൽകുക.നിങ്ങളുടെ ശരീരത്തെ സാവധാനം പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്ന ഒരു ശാന്തമായ ദിനചര്യ പിന്തുടരുക.രക്താതിമർദ്ദം, പ്രമേഹം, അല്ലെങ്കിൽ നിലവിലുള്ള ഹൃദയ രോഗങ്ങൾ ഉള്ളവർക്ക് ഈ ചെറിയ, ശ്രദ്ധാപൂർവ്വമായ മാറ്റങ്ങൾ അതിരാവിലെയുള്ള ഹൃദയ സമ്മർദ്ദം ഗണ്യമായി കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.