എസ് ഐ ആര്‍: മൂന്നാഴ്ചയ്ക്കിടെ 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

Wait 5 sec.

ന്യൂഡല്‍ഹി  രാജ്യത്ത് എസ് ഐ ആര്‍ നടപടകളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. എസ് ഐ ആര്‍ എന്ന പേരില്‍ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ഉള്ള ഒരു രാജ്യത്ത്, വോട്ടര്‍മാര്‍ക്ക് അവരുടെ പേരുകള്‍ കണ്ടെത്താന്‍ 22 വര്‍ഷം പഴക്കമുള്ള വോട്ടര്‍ പട്ടിക സ്‌കാന്‍ ചെയ്ത പേജുകള്‍ തിരയേണ്ടിവരുന്നു.എസ് ഐ ആര്‍ പരിഷ്‌കരണമല്ലെന്നും അടിച്ചമര്‍ത്തലാണ് നടക്കുന്നത് എന്നതിനാല്‍ ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് കാരണമായതായി അദ്ദേഹം പറഞ്ഞു.രാജ്യത്ത് വോട്ടുകൊള്ള തടസ്സമില്ലാതെ തുടരുകയാണ്. പരിഷ്‌കാരങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നത് ഉചിതമാണോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാതൃക ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു