കെ എല്‍ രാഹുൽ നായകൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Wait 5 sec.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം കെ എല്‍ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമമാണ്.ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ വെച്ച് നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഡിസംബര്‍ 3നും 6നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്.ALSO READ: സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹം മാറ്റിവച്ചു; അച്ഛന്റെ രോഗബാധയെ തുടർന്നാണ് മാറ്റിവെച്ചത്ടീം രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍ കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , ഋതുരാജ് ഗെയ്ക്വാദ് എന്നിവരടങ്ങുന്നതാണ് ടീം.The post കെ എല്‍ രാഹുൽ നായകൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.