കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് അപകടം ഉണ്ടായത്. കർണാടകയിൽ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പത്തനംതിട്ട സ്വദേശികളാണ് ഇരുവരും എന്നാണ് വിവരം.Also read: സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആര്‍ ഗാവായി വിരമിച്ചുറെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ജസ്റ്റിന്‍ തിരുവല്ല സ്വദേശിയും സ്റ്റെറിന്‍ റാന്നി സ്വദേശിയുമാണ്. ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.English summary : Malayali students killed in Karnataka after being hit by a train. The accident took place in Chikkabanavara. Justin (21) and Sterin (21), BSc Nursing students in Karnataka, lost their lives in the accident. Both are said to be natives of Pathanamthitta.The post മലയാളി വിദ്യാര്ത്ഥികള് ട്രെയിന് തട്ടി മരിച്ചു; അപകടം കർണാടകയിൽ appeared first on Kairali News | Kairali News Live.