കോതമംഗലം വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ വീട്ടിൽ സിജോ (47) മരിച്ചത്. സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാത്രി ഒൻപതു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്രാൻസി തന്നെയാണ് സിജോ മരിച്ചു കിടക്കുന്ന വിവരം അയൽവാസിയെ അറിയിച്ചത്. ഫ്രാൻസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുറത്തുപോയി തിരികെ വന്നപ്പോൾ സിജോയെ മരിച്ച നിലയിൽ കണ്ടു എന്നാണ് ഇയാൾ അയൽവാസികളോടും പൊലീസിനോടും പറഞ്ഞത്. ചോരപ്പാടുകളുള്ള മൃതദേഹത്തിന് സമീപം കോടാലിയും കണ്ടെത്തിയിട്ടുണ്ട്.ALSO READ: ‘ബീഹാറിൽ കോൺഗ്രസ് അസ്ഥിപഞ്ചരമായി മാറി, വോട്ട് ചോരി കൊണ്ട് മാത്രം ഇന്ത്യയിൽ അധികാരത്തിൽ വരാമെന്ന വിചാരം അജ്ഞത’: എഐസിസി മുൻ സെക്രട്ടറി രഞ്ചി തോമസ്രാത്രി ഇരുവരും കൂടി മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് എത്തിയതാകാം എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ മുവാറ്റുപുഴ DYSPയുടെ നേതൃത്വത്തിൽ പോത്താനിക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.The post കോതമംഗലത്ത് സുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.