ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ നീക്കവുമായി കൃഷ്ണകുമാർ പക്ഷം. പാലക്കാട് നഗരസഭയിലെ പട്ടിക്കരയിൽ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസിന് പരാതി നൽകി. പട്ടിക്കര നിവാസികൾ എന്ന പേരിലാണ് പരാതി നൽകിയിരിക്കുന്നത്. കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താൽപര്യമില്ലെന്ന് പരാതിയിൽ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആണ് ആവശ്യം. 117 പേർ പരാതിയിൽ ഒപ്പിട്ടു.ബിജെപി സംസ്ഥാന അധ്യക്ഷൻ ഇടപെട്ടായിരുന്നു കൃഷ്ണദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം നടക്കുന്നത്.ALSO READ: വി.ടി. ബൽറാമിനെതിരെ തൃത്താലയിൽ ‘പടയൊരുക്കം’; കോൺഗ്രസ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയെന്ന് വിമർശനംഏറെ ഭിന്നതകൾക്ക് ഇടയിലാണ് പാലക്കാട് നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സി കൃഷ്ണകുമാർ പക്ഷം എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. ഇ കൃഷ്ണദാസും സ്മിതേഷും ഒഴികെ ബാക്കിയുള്ള എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും പട്ടികയിൽ നിന്നും ഒഴിവാക്കി. മുതിർന്ന നേതാവ് എൻ ശിവരാജനും നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇത്തവണ സീറ്റില്ല.കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ സാബു ഉൾപ്പെടെയുള്ള കൗൺസിലർമാരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ എൻ ശിവരാജൻ സമീപിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ അധിക്ഷേപ കമൻ്റുകളാണ് BJP പ്രവർത്തകർ ഇടുന്നത്. തർക്കം രൂക്ഷമായതിനാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയാണ് എത്തിയത്.The post ഇ കൃഷ്ണദാസിനെ തോൽപ്പിക്കാൻ കൃഷ്ണകുമാർ പക്ഷം നീക്കം; സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസിന് പരാതി നൽകി appeared first on Kairali News | Kairali News Live.