മലപ്പുറം പെരുവള്ളൂരിൽ മുസ്ലിം ലീഗിൽ രൂക്ഷമായ ഭിന്നത. ബ്ലോക്ക് പഞ്ചായത്ത് സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ചു.സ്ഥാനാർത്ഥി പ്രഖ്യാപന യോഗത്തിലേക്ക് ആണ് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ എത്തിച്ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗിനെ പരിഗണിക്കാത്തതിൽ ആണ് പ്രവർത്തകർ ശക്തമായ പ്രതിഷേധം അറിയിച്ചത്.ALSO READ: പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കയ്യാങ്കളി; വാർഡ് മെമ്പറിനെതിരെ നേതൃത്വത്തിന് പരാതി നൽകി കോൺഗ്രസ് നേതാക്കൾനിലവിലെ സീറ്റ് നിർണയത്തിൽ പാർട്ടിയിലെ 3 ടേം വ്യവസ്ഥ ലംഘിക്കപ്പെടുന്നു എന്നാണ് യൂത്ത് ലീഗിന്റെ പ്രധാന ആരോപണം. ഈ വ്യവസ്ഥ ലംഘിച്ച് വീണ്ടും സീറ്റ് നൽകുന്നു എന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് നേതാക്കൾ പ്രതിഷേധിച്ചത്. ഈ വിഷയത്തിൽ തുടർ നടപടികൾ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ ഭാരവാഹികളെ തടഞ്ഞുവെച്ച് രംഗം വഷളാക്കി.The post മലപ്പുറം പെരുവള്ളൂരിൽ മുസ്ലിം ലീഗിൽ സംഘർഷം; 3 ടേം വ്യവസ്ഥ ലംഘിച്ചെന്ന് യൂത്ത് ലീഗ്, ഭാരവാഹികളെ തടഞ്ഞുവെച്ചു appeared first on Kairali News | Kairali News Live.