പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം. കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയായിരുന്നു സംഘർഷം. വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘർഷം. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകി.അതേസമയം പാലക്കാട് ബിജെപിയിലും പൊട്ടിത്തെറി ഇതുവരെ ഒതുങ്ങിയിട്ടില്ല. ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ നീക്കവുമായി കൃഷ്ണകുമാർ പക്ഷം. പാലക്കാട് നഗരസഭയിലെ പട്ടിക്കരയിൽ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസിന് പരാതി നൽകി. പട്ടിക്കര നിവാസികൾ എന്ന പേരിലാണ് പരാതി നൽകിയിരിക്കുന്നത്. കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താൽപര്യമില്ലെന്ന് പരാതിയിൽ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആണ് ആവശ്യം. 117 പേർ പരാതിയിൽ ഒപ്പിട്ടു.ALSO READ: എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം സുപ്രീം കോടതിയിൽബിജെപി സംസ്ഥാന അധ്യക്ഷൻ ഇടപെട്ടായിരുന്നു കൃഷ്ണദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം നടക്കുന്നത്.The post പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കയ്യാങ്കളി; വാർഡ് മെമ്പറിനെതിരെ നേതൃത്വത്തിന് പരാതി നൽകി കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.