രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിവുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി മുൻ സെക്രട്ടറിയും മുതിർന്ന നേതാവുമായ രഞ്ചി തോമസ്. ബീഹാറിൽ കോൺഗ്രസ് അസ്ഥിപഞ്ചരമായി മാറിയെന്ന് രഞ്ചി തോമസ് പറഞ്ഞു. രാഹുൽ ഗാന്ധി സത്യം പറഞ്ഞാലും കള്ളം പറഞ്ഞാലും അതിനെ അംഗീകരിക്കാൻ മാത്രമുള്ള പ്രവണതയാണ് ഒരു വിഭാഗം നേതാക്കളിൽ. കൂടെയുള്ള കമ്പ്യൂട്ടർ കുഞ്ഞുങ്ങളെ വെച്ച് രാഹുൽ ഗാന്ധി രാഷ്ട്രീയം നടത്തിയാൽ ഇന്ത്യയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് രഞ്ചി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.വോട്ട് ചോരി കൊണ്ട് മാത്രം ഇന്ത്യയിൽ അധികാരത്തിൽ വരാമെന്ന വിചാരം അജ്ഞയാണ്. യഥാർത്ഥ സംഗതികളെ മനസ്സിലാക്കാനുള്ള മനോഭാവം ഹൈക്കമാൻ്റിന് ഇല്ല. രാഹുൽ ഗാന്ധിക്ക് ചുറ്റുമുള്ള കൂട്ടം ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാകാത്തവരാണ്. കെസി വേണുഗോപാൽ ഉൾപ്പെടെ ചുറ്റും ഉള്ളവരുടെ അജ്ഞതയും അവിവേകവും കൊണ്ടാണ് രാഹുൽ ഗാന്ധി ഈ അവസ്ഥയിൽ എത്തിയതെന്ന് അവര്‍ വിമര്‍ശിച്ചു.ALSO READ: കൊച്ചി കോർപ്പറേഷൻ സ്ഥാനാർത്ഥി പട്ടിക: ‘യുവാക്കൾക്ക് മത്സരിക്കാൻ അവസരം നൽകാതിരുന്നത് പ്രതിഷേധാർഹം’; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിബീഹാറിൽ നിന്നും കോൺഗ്രസ് പാഠം പഠിച്ചെന്നോ പഠിക്കുമെന്നോ തോന്നുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന നേതൃത്വത്തിന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല.രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ തുടരാൻ താല്പര്യം ഉണ്ടെങ്കിൽ ചുറ്റുമുള്ള ഉപദേഷ്ടാക്കളെ ഒഴിവാക്കി വിവരമുള്ളവരെ കൊണ്ടുവരണമെന്നും രഞ്ചി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.The post ‘ബീഹാറിൽ കോൺഗ്രസ് അസ്ഥിപഞ്ചരമായി മാറി, വോട്ട് ചോരി കൊണ്ട് മാത്രം ഇന്ത്യയിൽ അധികാരത്തിൽ വരാമെന്ന വിചാരം അജ്ഞത’: എഐസിസി മുൻ സെക്രട്ടറി രഞ്ചി തോമസ് appeared first on Kairali News | Kairali News Live.