വി.ടി. ബൽറാമിനെതിരെ തൃത്താലയിൽ ‘പടയൊരുക്കം’; കോൺഗ്രസ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയെന്ന് വിമർശനം

Wait 5 sec.

തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ ‘പടയൊരുക്കം’ ആരംഭിച്ചു. കോൺഗ്രസിന്റെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. തൃത്താലയിലെ കോൺഗ്രസ് ഘടകം പ്രവർത്തിക്കുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണെന്നാണ് നേതാക്കൾ ഉന്നയിക്കുന്നു. പണം, ഗ്രൂപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ അനുവദിച്ചു നൽകുന്നതെന്നും ആണ് വിമർശനം. നിയോജക മണ്ഡലം കമ്മിറ്റി കോർ കമ്മിറ്റി വിളിച്ചില്ല എന്ന പരാതിയും നേതാക്കൾക്കുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്.ALSO READ: ‘ബീഹാറിൽ കോൺഗ്രസ് അസ്ഥിപഞ്ചരമായി മാറി, വോട്ട് ചോരി കൊണ്ട് മാത്രം ഇന്ത്യയിൽ അധികാരത്തിൽ വരാമെന്ന വിചാരം അജ്ഞത’: എഐസിസി മുൻ സെക്രട്ടറി രഞ്ചി തോമസ്പ്രതിഷേധത്തിന്റെ ഭാഗമായി, രണ്ട് പ്രമുഖ നേതാക്കൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്‌യു പാലക്കാട്‌ ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദും, തൃത്താല ബ്ലോക്ക് സെക്രട്ടറി അസ്‌ലം പൂക്കരത്തും ആണ് സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചത്. പാലക്കാട് നഗരസഭയിലെ കൗൺസിലർ മൻസൂർ മണലാഞ്ചേരിയും സീറ്റ് വിതരണത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തവണ സീറ്റ് ലഭിക്കാത്തതിലാണ് മൻസൂർ മണലാഞ്ചേരി പ്രതിഷേധം അറിയിച്ചത്.The post വി.ടി. ബൽറാമിനെതിരെ തൃത്താലയിൽ ‘പടയൊരുക്കം’; കോൺഗ്രസ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയെന്ന് വിമർശനം appeared first on Kairali News | Kairali News Live.