എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം സുപ്രീം കോടതിയിൽ

Wait 5 sec.

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ് ഐ ആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി സി.പി.ഐ.എം. എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ എം ഹർജിയിൽ പറയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ഹർജി നൽകിയത്.എസ് ഐ ആർ നടപ്പാക്കുന്നത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഒരു ബി എൽ ഒ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന ജോലി സമ്മർദ്ദം ശ്രദ്ധിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തിരക്കിട്ട് എസ് ഐ ആർ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജികളിലെ പൊതുവായ ആവശ്യം.ALSO READ: വി എം വിനുവിന് വോട്ടില്ല, 2020 ലും വോട്ട് ചെയ്തിട്ടില്ല; ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറിമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച എം.വി.ജയരാജൻ കടുത്ത വിമർശനം ഉയർത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9 ന് എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് ബി.ജെ. പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.The post എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം സുപ്രീം കോടതിയിൽ appeared first on Kairali News | Kairali News Live.