ആ രഹസ്യങ്ങള്‍ അറിയാൻ ഇനി 30 നാൾ; എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്

Wait 5 sec.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സറ്റനുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പുറത്തുവിടാൻ നീതിന്യായ വകുപ്പിനെ നിർബന്ധിക്കുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്റ്റ് എന്ന് ഔപചാരികമായി പേരിട്ടിരിക്കുന്ന ബിൽ, യുഎസ് ജനപ്രതിനിധിസഭ നേരത്തെ 427-1 വോട്ടുകൾക്ക് പാസാക്കിയിരുന്നു. സെനറ്റ് ബിൽ ഏകകണ്ഠമായി പാസാക്കാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയണ് ബില്ലിൽ ട്രംപ് ഒപ്പിട്ടത്.“നമ്മുടെ അത്ഭുതകരമായ വിജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയെക്കാൾ അവരെ വളരെയധികം ബാധിക്കുന്ന എപ്സ്റ്റീൻ വിഷയം ഉപയോഗിച്ചു.”- ബില്ലിൽ ഒപ്പുവച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.ALSO READ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: 27 പേർ കൊല്ലപ്പെട്ടു, 77 പേർക്ക് പരിക്ക്അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ജെഫ്രി എപ്‌സറ്റീനുമായി ബന്ധപ്പെട്ടുള്ള ലൈംഗിക കുറ്റങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും. ന്യൂയോർക്കിലെ ഒരു സ്‌കൂളിലെ അധ്യാപനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ആ ജോലി ഉപേക്ഷിച്ച ശേഷം ജെ എപ്സ്റ്റീൻ ആൻഡ് കോ എന്ന സ്ഥാപനം ഇവ‌ർ ആരംഭിച്ചു. കുറച്ച് കാലം കൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തു.എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നു വന്നു. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്സ്റ്റീൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന് എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇതിനിടയിലാണ് ട്രംപും എപ്സ്റ്റീനും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന ഇമെയിലുകൾ പുറത്ത് വരുന്നത്. ജെഫ്രി എപ്സ്റ്റീന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് ഇ മെയിലിന്റെ സാരാംശം.അതേസമയം, ട്രംപും എപ്സ്റ്റീനും തമ്മിൽ പരിചയം ഉണ്ടായിരുന്നെങ്കിലും 2006ന് മുമ്പ് തന്നെ അത് അവസാനിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ബ്രിട്ടന്റെ രാജകുമാരൻ ആൻഡ്രൂ എന്നിവരടക്കം നിരവധി പേരുമായി എപ്സ്റ്റീൻ സൗഹൃദം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ട് വരുന്നുണ്ട്.The post ആ രഹസ്യങ്ങള്‍ അറിയാൻ ഇനി 30 നാൾ; എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ഒപ്പുവെച്ച് ട്രംപ് appeared first on Kairali News | Kairali News Live.