കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം: രാജിവെച്ച രമണി പി നായര്‍ക്കെതിരെ കെ മുരളീധരന്‍

Wait 5 sec.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായര്‍ക്കെതിരെ കെ മുരളീധരന്‍. രമണി പി നായന്‍ കോര്‍കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവി രാജിവെച്ചതിനെ കെ മുരളീധരന്‍ വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് അവരെന്നും രാജിവെച്ച് വാര്‍ത്ത ഉണ്ടാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. പെരിങ്ങല സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതികരിച്ച റസിയ അന്‍സാറിനെയും മുരളീധരന്‍ വിമര്‍ശിച്ചു.  അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൻ്റെ പ്രചാരണ തിരിക്കിലാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളുടെ നേരിട്ടുള്ള വോട്ടഭ്യര്‍ഥന തുടരുകയാണ്. എല്‍ എഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പലയിടത്തും പൂര്‍ത്തിയായി. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന തിരിക്കിലാണ് എല്‍ എഡി എഫ് സ്ഥാനാര്‍ഥികള്‍. എന്നാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല.ALSO READ: ‘ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുത്, പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച്’: സുപ്രധാന വിധിയുമായി സുപ്രീം കോടതിബി ജെ പിയിലും പ്രതിസന്ധി തുടരുകയാണ്. നേതാക്കളുടെ തുടര്‍ച്ചയായ ആത്മഹത്യയും  അതിലുള്ള പ്രതികരണങ്ങളിലെ പ്രതിഷേധങ്ങളും ബിജെപിയില്‍ തുടരുകയാണ്. നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നു. നിലവിലെ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് സൂചന.The post കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം: രാജിവെച്ച രമണി പി നായര്‍ക്കെതിരെ കെ മുരളീധരന്‍ appeared first on Kairali News | Kairali News Live.