ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരു അംഗം വിവാഹത്തിനായി ബിസിസിഐയോട് അവധി ചോദിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യൻ ടീമിലെ ഒരു അംഗം വിവാഹത്തിനായി ബിസിസിഐയോട് അവധി ചോദിച്ചതായിട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവാണ് വിവാഹ ആവശ്യത്തിനായി ബിസിസിഐയോട് അവധി ചോദിച്ചതായി റിപ്പോർട്ടുള്ളത്. നവംബർ അവസാനവാരത്തിലാണ് താരം വിവാഹിതനാകുക എന്നാണ് റിപ്പോർട്ട്. ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു താരം.Also Read: കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 19 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾക്കായി സെലക്ഷൻ ട്രയൽസ് നടത്തുന്നു; താല്പര്യമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രംഈ വർഷം ജൂണിൽ ബാല്യകാല സുഹൃത്തുമായി താരത്തിന്റെ വിവാഹ നിശ്ചയം ക‍ഴിഞ്ഞിരുന്നു. കുൽദീപിന്റെ ടീമിലെ സേവനത്തിന്റ ആവശ്യം പരിഗണിച്ചിട്ടായിരിക്കും ഇന്ത്യൻ ടീം മാനേജ്മെന്റ് അ‍വധിയിൽ തീരുമാനമെടുക്കുക.നവംബർ 22 ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ കുൽദീപ് ഉണ്ടായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതിയില്ല. ദക്ഷിണാഫ്രിക്കൻ ടൂറിന്റെ ഭാഗമായിട്ടുള്ള ഏകദിന, ടി20 മത്സരങ്ങൾക്കുള്ള ടീമിൽ താരത്തിന്റെ സാന്നിധ്യമുണ്ടായിരിക്കാൻ സാധ്യതയില്ല.The post ‘കല്യാണത്തിന് അവധി വേണം’: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിൽ നിന്ന് അവധി അപേക്ഷിച്ച് ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.