കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ മഴയെത്തും

Wait 5 sec.

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ പെയ്യാവുന്ന മഴയുടെ മുന്നറിയിപ്പ് പുറത്ത്. പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 20/11/2025നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 22 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.ALSO READ: നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആരാണ് സന്ദർശിക്കുന്നതെന്ന് അറിയണോ? ഇതാ വഴികൾഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ENGLISH SUMMARY: Moderate rainfall is likely at one or two places in the Pathanamthitta district; Light rainfall is likely at one or two places in the Kozhikode district of Kerala.The post കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ മഴയെത്തും appeared first on Kairali News | Kairali News Live.