ബട്ടർ ബൺ ഫാൻസിന് ഇഷ്ടപ്പെട്ട ചില സ്ഥലങ്ങൾ ഉണ്ട്. അവിടെ നിന്നും കിട്ടുന്ന രുചി ചിലപ്പോൾ മറ്റൊരിടത്ത് നിന്നും കിട്ടിയെന്ന് വരില്ല. ബേക്കറികളിൽ ചില്ലുകൂട്ടിലിരുന്ന് നമ്മളെ മാടി വിളിക്കുന്ന ബട്ടർ ബൺ നമ്മുടെ അടുക്കളയിൽ വ്യത്യസ്തമായി ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?അവശ്യ ചേരുവകൾപാൽ- 2 കപ്പ്യീസ്റ്റ്- 2 ടീസ്പൂൺപഞ്ചസാര- 7 ടേബിൾസ്പൂൺമൈദ- 3 കപ്പ്മുട്ട- 2എണ്ണ- 5 ടേബിൾസ്പൂൺവാനില എസെൻസ്- 2 ടീസ്പൂൺനെയ്യ് അല്ലെങ്കിൽ വെണ്ണ- 1 ടീസ്പൂൺകസ്റ്റാർഡ് പൊടി – 2 ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധംതിളപ്പിച്ച പാലിലേയ്ക്ക് മൈദ ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും യീസ്റ്റും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം. എണ്ണയും ചേർക്കാം. ഒരു മുട്ട പൊട്ടിച്ചതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ വാനില എസെൻസും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിച്ച് പുളിക്കാൻ മാറ്റി വയ്ക്കാം.ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. ഇതിലേയ്ക്ക് അര കപ്പ് പാൽ ഒഴിക്കാം. അത് ചൂടായി വരുമ്പോൾ ഒരു ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടിയും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ വാനില എസെൻസും, അര ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വയ്ക്കാം.ALSO READ: പപ്പായ കൊണ്ടൊരു മോരുകറി ഉണ്ടാക്കിയാലോ; ഇതുണ്ടായാൽ പിന്നെ ചോറിന് വേറൊന്നും വേണ്ടഅടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. കുഴിവുള്ള തവിയിലേയ്ക്ക് ചൂടായ എണ്ണയിൽ നിന്നും അൽപം എടുക്കാം. അതിലേയ്ക്ക് പുളിച്ച മാവ് ഒഴിക്കാം. അത് അടുപ്പിൽ തിളച്ചു വരുന്ന എണ്ണയിലേയ്ക്കു ചേർത്ത് വറുക്കാം. സോഫ്റ്റ് ബൺ തയ്യാറായിരിക്കുന്നു. ബൺ തണുത്തതിനു ശേഷം നടുവെ മുറിച്ച് കസ്റ്റാർഡ് ഉള്ളിൽ പുരട്ടാം. The post ബട്ടർ ബൺ ഫാൻസിന് ഇവിടെ കമോൺ; ഓവനില്ലാതെ ഉണ്ടാക്കാം വളരെ പെട്ടെന്ന് appeared first on Kairali News | Kairali News Live.