ശബരിമല സ്വർണ മോഷണം: എ പത്മകുമാര്‍ എസ്ഐടിക്ക് മുൻപില്‍; മൊ‍ഴിയെടുപ്പ് തുടരുന്നു

Wait 5 sec.

ശബരിമല സ്വർണ മോഷണ കേസില്‍ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയെടുപ്പ് തുടരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്. അതേസമയം, നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ വാസുവിനെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന വാസുവിനെ പൊലീസിൻ്റെ വൻ സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. പിന്നാലെ കസ്റ്റഡിയിലായ വാസുവിനെ കൊണ്ടു പോയ പൊലീസ് വാഹനത്തിന് മുൻപില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.ALSO READ: പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി: സിറ്റിങ് കൗൺസിലമാര്‍ മത്സര രംഗത്ത്; വിമതയെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി നേതൃത്വംപ്രതിഷേധിച്ചവരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്വര്‍ണമോഷണ കേസിലെ മൂന്നാമത്തെ പ്രതിയാണ് എൻ. വാസു. അതേ സമയം,  സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കും. The post ശബരിമല സ്വർണ മോഷണം: എ പത്മകുമാര്‍ എസ്ഐടിക്ക് മുൻപില്‍; മൊ‍ഴിയെടുപ്പ് തുടരുന്നു appeared first on Kairali News | Kairali News Live.