‘എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല’: സ്ത്രീത്വത്തെ അപമാനിച്ചയാ‍ളെ സ്ഥാനാര്‍ഥിയാക്കിയത് ന്യായീകരിച്ച് കെ മുരളീധരൻ

Wait 5 sec.

പെരിങ്ങമലയില്‍ സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതികരിച്ച റസിയ അന്‍സാറിനെതിരെ  കെ മുരളീധരൻ. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത് പരിഗണിക്കാതിരുന്നതിനെ പറ്റി പ്രതികരിക്കാതെ, കൈരളിയോട് പരാതി പറഞ്ഞു എന്ന് പറഞ്ഞ് റസിയയുടെ പരാതിയെ നിസാരവത്കരിച്ചുള്ള പ്രതികരണമായിരുന്നു കെ മുരളീധരന്റേത്. വനിതാ കമ്മീഷന് പരാതി നൽകണമെങ്കിൽ അവർക്ക് നൽകാം എന്നും. ആർക്കും പരാതി നൽകാമെന്നും കെ മുരളീധരൻ.സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായര്‍ക്കെതിരെയാണ് റസിയ അൻസാര്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായരെ സ്ഥാനാർത്ഥിയാക്കിയതിൽ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുണ്ട്.ALSO READ:കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പം എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല എന്നായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ കെ മുരളീധരന്റെ പ്രതികരണം.The post ‘എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല’: സ്ത്രീത്വത്തെ അപമാനിച്ചയാ‍ളെ സ്ഥാനാര്‍ഥിയാക്കിയത് ന്യായീകരിച്ച് കെ മുരളീധരൻ appeared first on Kairali News | Kairali News Live.