ദില്ലിയിൽ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പിൽ, തന്റെ മരണത്തിന് അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പലിനെയും കുട്ടി കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ആണ് ഒരു ആൺകുട്ടി വെസ്റ്റ് ഡൽഹിയിലെ മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് വീണതായി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി സ്കൂൾ യൂണിഫോമിലായിരുന്നു. കുട്ടിയുടെ പക്കൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.ALSO READ: ശബരിമലയിൽ ദേവസ്വം മന്ത്രിക്ക് ഏകോപന യോഗം വിളിച്ച് ചേർക്കാം: ഹൈക്കോടതി‘കത്ത് ലഭിക്കുന്നവർ ഇതിലെ ഫോൺ നമ്പറിൽ വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം, പക്ഷെ അധ്യാപകർ എന്നോട് മോശമായി പെരുമാറി. സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്ത് പറയാൻ?. എന്നാൽ സ്‌കൂളിൽ നടന്ന സംഭവങ്ങൾ കാരണം തനിക്ക് മറ്റു മാർഗമില്ല. എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അല്ലെങ്കിൽ ഉപയോഗപ്രദമെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം’ – വിദ്യാർഥി കത്തിൽ പറയുന്നു.കുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വർഷമായി തന്റെ മകനെ “ചെറിയ കാര്യങ്ങൾ പറഞ്ഞ്” അധ്യാപകർ വഴക്ക് പറയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. അവർ ഈ ആശങ്കകൾ അധ്യാപകരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുട്ടിയുടെ സുഹൃത്തുക്കളെയും ഇതേ അധ്യാപകർ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പിതാവ് ആരോപിച്ചു. രാജാ ഗാർഡൻ പോലീസ് സ്റ്റേഷനിൽ ഐപിസി 107 (ആത്മഹത്യാ പ്രേരണ), ബിഎൻഎസ് 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്The post ‘എന്റെ ഏതെങ്കിലും അവയവം ദയവായി ദാനം ചെയ്യണം’; ദില്ലിയിൽ അധ്യാപകർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം പത്താം ക്ലാസുകാരൻ മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി appeared first on Kairali News | Kairali News Live.