ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. പക്ഷേ വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകളും ഇന്ന് ആളുകൾ ഉപയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് സൺഫ്ളവർ ഓയിൽ. 1969ലാണ് ഇന്ത്യ പാചക ആവശ്യത്തിനായി സണ്‍ഫ്ളവര്‍ ഓയിലിനെ പരിചയപ്പെടുത്തിയത്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്ലവര്‍ ഓയില്‍. എന്നാൽ അതുപോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്.സാച്ചുറേറ്റഡ് ഫാറ്റ്: സൺഫ്ളവർ ഓയിലിൽ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകൾ എന്നിവ അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആർത്രൈറ്റിസ്, ആസ്ത്മ, ക്യാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.കലോറി: ഒരു ഗ്രാം സൺഫഌർ ഓയിലിൽ 9 കലോറിയുണ്ട്, അതായത് ഒരു ടോബിൾ സ്പൂൺ ഓയിലിൽ 124 കലോറി. പെർഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ.ALSO READ: ‘പെണ്ണുങ്ങളേ, നിങ്ങൾ അണ്ഡം ശീതീകരിച്ച് കരിയറിൽ ശ്രദ്ധിക്കുക’: രാംചരണിന്‍റെ ഭാര്യ ഉപാസനയുടെ ഉപദേശം വിവാദത്തിൽ!ഇതിനൊക്കെ പുറമേ സൺഫ്ളവർ ഓയിൽ ഇൻസുലിൻ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകള്‍ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാന്‍ തുടങ്ങിയതും.The post വെളിച്ചെണ്ണയുടെ പകരക്കാരനെയും പേടിക്കണം; സൺഫ്ളവർ ഓയിലിന്റെ ദോഷവശങ്ങൾ ഇതാ appeared first on Kairali News | Kairali News Live.