ആരോഗ്യ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട; ഇതാ കൊഴുപ്പു കുറച്ച് ചിക്കൻ കറി വയ്‌ക്കാനുള്ള കിടിലൻ റെസിപ്പി

Wait 5 sec.

ഭക്ഷണ പ്രിയരല്ലാത്തവർ ആരാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ എവിടെ വരെയും സഞ്ചരിക്കുകയും എത്ര പൈസ വേണമെങ്കിലും ചെലവഴിക്കുന്നവരുമായിരിക്കും നമ്മളിൽ പലരും. എന്നാൽ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാതെയുള്ള ഭക്ഷണ രീതി നമുക്ക് നല്ല പണി തരാനും സാധ്യതയുണ്ട്. ഇങ്ങനെ ആരോഗ്യം ശ്രദ്ധിക്കുവാൻ പലർക്കും ഇഷ്ട ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കേണ്ടിയും വരാറുണ്ട്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന നമുക്ക് അറിയാം. എന്നാൽ ഇത്തരം ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കുക നമുക്ക് പ്രയാസമേറിയ കാര്യവുമാണ്. ഇനി പേടിക്കേണ്ട. ഇത് മറികടക്കാൻ ചില വഴികളുണ്ട്.ALSO READ: ഈ സാമ്പാറുണ്ടാക്കാൻ പരിപ്പും പച്ചക്കറികളും ഒന്നും വേണ്ട; ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെടാംഉഴുന്നും അരിയും പയറുവർഗങ്ങളും പച്ചക്കറികളും കൊണ്ടുള്ള പ്രഭാത ഭക്ഷണങ്ങളിൽ പൊതുവെ കൊഴുപ്പ് കുറവാണ്. പച്ചക്കറികൾ ആവിയിൽ വേവിച്ചും ചെറുതായി വഴറ്റിയെടുത്തും ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല മൽസ്യവും മാംസവുമൊക്കെ കഴിക്കുമ്പോൾ സലാഡ് ഒപ്പം ഉപയോഗിക്കുന്നതും കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. അതേപോലെ കൊഴുപ്പു കുറയ്‌ക്കാൻ ചിക്കൻ ഗ്രിൽ ചെയ്‌തോ കറിവച്ചോ കഴിക്കാവുന്നതാണ്. ഇങ്ങനെ ചിക്കൻ കൊഴുപ്പു കുറച്ച് വയ്ക്കാവുന്ന ഒരു റെസിപ്പി പരിചയപ്പെടാം.ALSO READ: രാവിലത്തെ തിരക്കിൽ എളുപ്പത്തിലൊരുക്കാം ഗോതമ്പ് ദോശ; അതും വെറൈറ്റിയായി, റെസിപ്പിയിതാഇതിനായി ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടി, മല്ലിപൊടി, മുളകുപൊടി ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ശേഷം മൂന്ന് ഉള്ളി അരിഞ്ഞത്, അഞ്ച് പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി ചതച്ചത് തുടങ്ങിയവ എണ്ണയിൽ കടുകു പൊട്ടിച്ചു നന്നായി വഴറ്റിയെടുക്കുക. ഇത് നന്നായി മൂത്തു വരുമ്പോൾ മസാലകൾ ചേർത്ത് വച്ച ചിക്കൻ ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ശേഷം ഇതിൽ ഒരു ഗ്ലാസ് തേങ്ങാപ്പാൽ ചേർത്ത തിളപ്പിക്കുക. ഇനി ഇതിൽ ചിക്കൻ മസാലയും കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത വാങ്ങി വയ്ക്കാം.കിടിലൻ ഹെൽത്തി ചിക്കൻ കറി റെഡി.The post ആരോഗ്യ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട; ഇതാ കൊഴുപ്പു കുറച്ച് ചിക്കൻ കറി വയ്‌ക്കാനുള്ള കിടിലൻ റെസിപ്പി appeared first on Kairali News | Kairali News Live.