കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ ഹർജി തള്ളി ഹൈക്കോടതി. സംവിധായകനും സെലിബ്രിറ്റിയുമാണ് താനെന്ന് വിഎം വിനു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി പറയുകയായിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ കമ്മിഷനെ അറിയിക്കൂ എന്ന് ഹൈക്കോടതി പറഞ്ഞു.സെലബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ല. സെലബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകം. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.ALSO READ: കോണ്‍ഗ്രസിനെതിരായ മോദിയുടെ പ്രസംഗം ‘ഉദാത്തം’ എന്നു പറഞ്ഞ ശശി തരൂറിനോട് കോൺഗ്രസുകാർക്ക് എന്താണ് പറയാനുള്ളത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപിവി എം വിനുവിനെ സഹായിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങളുടെ കഴിവുകേട് മുന്‍ നിര്‍ത്തി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് എന്നും കോടതി പറഞ്ഞു.The post കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിൻ്റെ ഹർജി തള്ളി, സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.