എസ് ഐ ആറിനെതിരായ ഹരജികളില്‍ ഒന്നിച്ച് കേരളം; വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി |  കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹരജി പരിഗണിക്കണമെന്നാണ് ആവശ്യം ഹരജിക്കാരുടെ ആവശ്യം. ഇതേത്തുടര്‍ന്നാണ് ഇവ വെള്ളിയാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.അതേസമയം ഏത് ബെഞ്ചാകും ഹരജികള്‍ പരിഗണിക്കുകയെന്ന് വ്യാഴാഴ്ച അറിയാനാകുംഎസ്‌ഐആറില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായിരുന്നു. എന്നാല്‍, മെന്‍ഷനിംഗില്‍ മുതിര്‍ന്ന അഭിഭാഷകരെ കേള്‍ക്കാറില്ലെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെന്‍ഷനിംഗിനായി മുന്നോട്ട് നീക്കിനിര്‍ത്തുകയായിരുന്നു.മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാന്‍ ഹാജരായത്. എല്ലാ ഹര്‍ജികളും ഒരുമിച്ച് കേള്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജി പ്രകാശ് ആവശ്യപ്പെട്ടു ഇതും കോടതി അംഗീകരിച്ചു