എസ് സുരേഷിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്: ക്രമക്കേട് കണ്ടെത്തിയപ്പോൾ കൈരളിയേയും ദേശാഭിമാനിയെയും പഴിചാരി ഫേസ്ബുക്കിൽ ന്യായീകരണ പോസ്റ്റ്

Wait 5 sec.

പെരിങ്ങമല സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ്‌ ഉത്തരവിട്ടു. എസ് സുരേഷിന്റെ തട്ടിപ്പ് പുറത്തെത്തിയത് ആദ്യം വാർത്ത നൽകിയത് കൈരളിയായിരുന്നു. പിന്നാലെ കേരളത്തിലെ മറ്റു പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ സുരേഷിന്റെ തട്ടിപ്പ് വാർത്തയാക്കുകയും ചെയ്തു.എന്നാൽ തട്ടിപ്പ് പുറത്തെത്തിയപ്പോൾ ആരോപണങ്ങൾ അപകീർത്തികരമാണെന്ന ന്യായീകരണവുമായാണ് എസ് സുരേഷ് രംഗത്തെത്തിയത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്ത വാർത്ത വസ്തുതാ വിരുദ്ധമാണെന്നും കൈരളിയും ദേശാഭിമാനിയും മാത്രമേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന നുണയാണ് സോഷ്യൽ മീഡയയിൽ സുരേഷ് എ‍ഴുതിയത്.കൃത്യമായ തെളിവുകളോടെയും വസ്തുതകളോടെയും റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്ത വ്യാജ വാർത്തയാണെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു എസ് സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്.Also Read: പെരിങ്ങമല സഹകരണ സംഘം അഴിമതി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ സുരേഷ്‌ 43 ലക്ഷം തിരിച്ചടയ്‌ക്കണം; ഉത്തരവിട്ട് സഹകരണ വകുപ്പ്‌ബിജെപി ആർ എസ് എസ് പ്രവർത്തകരുടെ ഭീഷണിയും മാനസിക സമ്മർദ്ദത്തെയും തുടർന്ന് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകൻ ആനന്ദ് ഒരു കാലഘട്ടത്തിലും ബിജെപി പ്രവർത്തകനല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച അതേ വ്യഗ്രതിയിൽ തന്നെയാണ് സഹകരണ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കാനും എസ് സുരേഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.Also Read: ‘ഒരു കാലഘട്ടത്തിലും ബിജെപിയുടെ പ്രവർത്തകൻ ആയിരുന്നില്ല’: ആനന്ദ് കെ തമ്പിയെ തള്ളിപ്പറഞ്ഞ് ബി ജെ പി നേതാവ് എസ് സുരേഷ്നേതാക്കൾ നടത്തിയ ഇത്തരത്തിലുള്ള ക്രമക്കേടുകൾ കാരണമായിരുന്നു ബിജെപി കൗൺസിലറായ തിരുമല അനിലിനെ ആത്മഹത്യ ചെയ്തത്. ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാടില്ലെന്നുള്ള വ്യവസ്ഥ നിലനിൽക്കെയാണ് സഹകരണ ചട്ടം ലംഘിച്ച് പണം എടുത്തിരിക്കുന്നത്. പെട്ടന്ന് അറിഞ്ഞപ്പോൾ ന്യായീകരിച്ച് രക്ഷപെടാനുള്ള പ‍ഴുത് നോക്കുകയാണ് ഇപ്പോൾ എസ് സുരേഷ്.The post എസ് സുരേഷിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്: ക്രമക്കേട് കണ്ടെത്തിയപ്പോൾ കൈരളിയേയും ദേശാഭിമാനിയെയും പഴിചാരി ഫേസ്ബുക്കിൽ ന്യായീകരണ പോസ്റ്റ് appeared first on Kairali News | Kairali News Live.