സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: പരാതി അവഗ‍ണിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ഫോൺ സംഭാഷണം പുറത്ത്

Wait 5 sec.

സ്ത്രീകളോട് മോശമായി പെരുമാറിയ ഡിസിസി ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയാക്കിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പെരിങ്ങമ്മല ബ്ലോക്കിലെ സ്ഥാനാർഥി രഘുനാഥൻ നായർക്കെതിരെ കെ പി സി സിക്കും ഡി സി സിക്കും നൽകിയ പരാതികൾ പരിഗണിക്കാതെയാണ് സ്ഥാനാർഥിത്വം നൽകിയത്. അതേസമയം, പരാതി നൽകിയ കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറി റസിയ അൻസറും, കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായരും തമ്മിലുള്ള സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. തന്‍റെ ഭാഗം കൃത്യമായി വിശദീകരിച്ചിട്ടും പരാതി അറിയിച്ചിട്ടും, രമണി പി നായരും ഇവരെ കൈയ്യൊ‍ഴിഞ്ഞതായി സംഭാഷണത്തിൽ വ്യക്തമാണ്. വിഷയത്തിൽ പൊലീസിനെ സമീപിക്കാനാണ് രമണി പി നായരുടെ നിർദ്ദേശം.ALSO READ; ‘സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു, ഡിസിസി പ്രസിഡന്‍റ് പി‍ഴവ് അംഗീകരിച്ചതിൽ സന്തോഷം’: എം മെഹബൂബ്പരാതി നൽകിയിട്ടും പാർട്ടി ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കല്ലറ ബ്ലോക്ക് ഭാരവാഹികൾ അടക്കം രാജിക്ക് ഒരുങ്ങുന്നതായി വിവരമുണ്ട്. വനിതാ കമ്മീഷന് പരാതി നൽകലാണ് തന്‍റെ അടുത്ത നീക്കമെന്നും റസിയ അൻസർ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.updating…The post സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: പരാതി അവഗ‍ണിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ഫോൺ സംഭാഷണം പുറത്ത് appeared first on Kairali News | Kairali News Live.