ശബരിമല സ്വർണ മോഷണക്കേസ്: മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസിൽ മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സ്വർണ്ണക്കള്ളയിൽ പങ്കില്ലെന്നാണ് മുരാരി ബാബു കോടതിയിൽ പറഞ്ഞത്. താൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായി ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നു എന്നും അദ്ദേഹം വാദിച്ചു. അതേസമയം, സ്വർണക്കൊള്ളയിൽ എൻ വാസുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് മുന്നോടിയായി പ്രൊഡക്ഷൻ വാറന്റ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നാളെ കൊല്ലം വിജിലൻസ് കോടതി കേസ് പരിഗണിക്കും.ALSO READ; എസ് സുരേഷിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്: ക്രമക്കേട് കണ്ടെത്തിയപ്പോൾ കൈരളിയേയും ദേശാഭിമാനിയെയും പഴിചാരി ഫേസ്ബുക്കിൽ ന്യായീകരണ പോസ്റ്റ്updating…The post ശബരിമല സ്വർണ മോഷണക്കേസ്: മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ appeared first on Kairali News | Kairali News Live.