രഞ്ജിയിൽ കേരളത്തിന്‍റെ പ്രതീക്ഷകൾ അവസാനിക്കുന്നു; പൊരുതി സമനില നേടി മധ്യപ്രദേശ്

Wait 5 sec.

ഭോപ്പാൽ: രഞ്ജി ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെതിരെ ജയത്തിന് തൊട്ടരികിൽ എത്തി, സമനില വഴങ്ങി കേരളം. രണ്ടാം ഇന്നിംഗ്സിൽ 403 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത മധ്യപ്രദേശ് എട്ടിന് 159 എന്ന നിലയിൽ ചെറുത്തുനിൽക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 126 എന്ന നിലയിലായിരുന്നു മധ്യപ്രദേശ്. എന്നാൽ ഒമ്പതാം വിക്കറ്റിൽ ആര്യൻ പാണ്ഡേയും കുമാർ കാർത്തികേയയും ചേർന്ന് നടത്തിയ പോരാട്ടം കേരളത്തിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. രണ്ടാമത്തെ ഇന്നിംഗ്സിൽ സെഞ്ച്വറിയും ആദ്യ ഇന്നിംഗ്സിൽ 98 റൺസും നേടിയ കേരളത്തിന്‍റ അതിഥി താരം ബാബാ അപരാജിതാണ് കളിയിലെ കേമൻഎലൈറ്റ് ഗ്രൂപ്പ് ബിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് നാല് സമനിലയും ഒരു തോൽവിയും ഉൾപ്പടെ ആറ് പോയിന്‍റ് മാത്രമാണ് കേരളത്തിനുള്ളത്. എട്ട് ടീമുകളുള്ള പോയിന്‍റ് പട്ടികയിൽ ഏഴാമതാണ് കേരളം.അവസാന ദിവസമായ ഇന്ന് മൂന്നിന് 226 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം അഞ്ചിന് 314 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. കേരളത്തിനുവേണ്ടി മുൻനായകൻ സച്ചിൻ ബേബി പുറത്താകാതെ 122 റൺസെടുത്തു. അതിഥി താരം ബാബ അപരാജിത് 105 റൺസെടുത്തു.Also Read- മൂന്ന് മത്സരത്തിനിടെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി; ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി സ്മരൺ404 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത മധ്യപ്രദേശ് മുൻനിര കേരളത്തിന്‍റെ കൃത്യതയുള്ള പന്തേറിന് മുന്നിൽ പതറി. നാലു വിക്കറ്റെടുത്ത ശ്രീഹരി നായരും രണ്ടു വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോമും ചേർന്ന് മധ്യപ്രദേശ് ബാറ്റിങ് നിരയെ തകർത്തു. എന്നാൽ, ഒമ്പതാം വിക്കറ്റിൽ ആര്യൻ പാണ്ഡേയും കുമാർ കാർത്തികേയയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് തകർക്കാൻ കേരത്തിന് സാധിച്ചില്ല.The post രഞ്ജിയിൽ കേരളത്തിന്‍റെ പ്രതീക്ഷകൾ അവസാനിക്കുന്നു; പൊരുതി സമനില നേടി മധ്യപ്രദേശ് appeared first on Kairali News | Kairali News Live.