കെ.പി.എഫ്  രക്തദാന ക്യാമ്പ് ഡിസംബർ 5 ന്

Wait 5 sec.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ സൽ മാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്ക് വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ്  മൂന്ന് മാസംതോറും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ എല്ലാവർക്കും രക്തം നല്കാവുന്നതാണെന്ന്  പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ആക്ടിംഗ് ജനറൽ സെക്രട്ടറി രമാസന്തോഷ്, ട്രഷറർ സുജിത്ത് സോമൻ,ചാരിറ്റി കൺവീനർ സജിത്ത് കുളങ്ങര എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.രക്തം നല്കാൻ താല്പര്യമുള്ളവരും കൂടുതൽവിവരങ്ങൾക്കും  താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 36270501,39 170433, 39164624,33 156933, Email: kpfbahrain@gmail.comgoogle Link:  https://tinyurl.com/kpfbloodThe post കെ.പി.എഫ്  രക്തദാന ക്യാമ്പ് ഡിസംബർ 5 ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.