മനാമ: കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവം ‘മഹര്‍ജാന്‍ 2K25’ ന് നാളെ മനാമ കെഎംസിസി ഹാളില്‍ തുടക്കമാവും. വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന കലാമത്സരങ്ങള്‍ രണ്ട് വേദികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത്.നവംബര്‍ 20, 21, 27, 28 തീയതികളില്‍ നടക്കുന്ന കലാമത്സരത്തില്‍ 76 ഇനങ്ങളിലായി 500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന പ്രഥമ കലാ മത്സരത്തിന്റെ ഉദ്ഘാടന സമ്മേളനം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവലോകന യോഗം സംഘടിപ്പിച്ചു. മഹര്‍ജാന്‍ 2k25 സ്വാഗത സംഘം ഓഫീസ് സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടില്‍പീടിക ഉദ്ഘാടനം നിര്‍വഹിച്ചു.ഗഫൂര്‍ കൈപ്പമംഗലം, അബ്ദുള്‍ അസീസ് റിഫ, റഫീഖ് തോട്ടക്കര, ഷഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, മുനീര്‍ ഒഞ്ചിയം, ശിഹാബ് പൊന്നാനി, പികെ ഇസ്ഹാഖ്, സുഹൈല്‍ മേലടി, സഹല്‍ തൊടുപുഴ, ഉമ്മര്‍ മലപ്പുറം, വികെ റിയാസ്, ടിടി അഷ്റഫ്, ഒകെ കാസിം, റിയാസ് പട്ല, അഷ്റഫ് മഞ്ചേശ്വരം, റഷീദ് ആറ്റൂര്‍, ഷഫീക് വളാഞ്ചേരി, സിദ്ധീഖ് അദിലിയ എന്നിവര്‍ സന്നിഹിതരായിരുന്നു.The post കെഎംസിസി കലാമാമാങ്കത്തിന് നാളെ തുടക്കം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.