ഇടതുപക്ഷ സർക്കാരിന്‍റെ വികസനം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കും; സർക്കാർ കൈവരിച്ചത് താരതമ്യങ്ങൾ ഇല്ലാത്ത നേട്ടം: എം എ ബേബി

Wait 5 sec.

ഇടതുപക്ഷ സർക്കാരിന്‍റെ വികസനം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുമെന്നും താരതമ്യങ്ങൾ ഇല്ലാത്ത നേട്ടമാണ് സർക്കാർ കൈവരിച്ചതെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളുടെ വികസനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും 7000 കോടി രൂപ രണ്ടാം പിണറായി സർക്കാർ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ ഓരോന്നായി നടപ്പിലാക്കിയെന്നും എം എ ബേബി പറഞ്ഞു. എൽ ഡി എഫ് കൊച്ചി നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പില്ലാത്ത നഗരമായി കൊച്ചിയെ കോർപ്പറേഷൻ മാറ്റിയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.ALSO READ; ‘സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു, ഡിസിസി പ്രസിഡന്‍റ് പി‍ഴവ് അംഗീകരിച്ചതിൽ സന്തോഷം’: എം മെഹബൂബ്കേരളത്തിനകത്ത് കോൺഗ്രസും ബി ജെ പിയും ഒന്നാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റിലാണ് കേരളത്തിൽ ബി ജെ പിക്ക് എംപിയെ ലഭിച്ചതെന്നും എം എ ബേബി ഓർമിപ്പിച്ചു. അതേസമയം, ഇടതുപക്ഷം മതസൗഹാർദത്തിനു വേണ്ടി നിലകൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.updating…The post ഇടതുപക്ഷ സർക്കാരിന്‍റെ വികസനം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കും; സർക്കാർ കൈവരിച്ചത് താരതമ്യങ്ങൾ ഇല്ലാത്ത നേട്ടം: എം എ ബേബി appeared first on Kairali News | Kairali News Live.