കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പ് ജനുവരിയില്‍ നടക്കും. കൊച്ചിയില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് സമ്മിറ്റ് നടക്കുക. 400ല്‍ അധികം വിദഗ്ദ്ധരും മുപ്പതിലധികം കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും സാധാരണക്കാരും അടക്കം രണ്ടുലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കും. അന്‍പതില്‍ അധികം വര്‍ക്ക്‌ഷോപ്പുകളും മുപ്പതില്‍ അധികം പാനല്‍ ചര്‍ച്ചകളും മാസ്റ്റര്‍ ക്ലാസുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെക്‌നോളജി, വിദ്യാഭ്യാസം, വെല്‍നസ്, എര്‍ത്ത്, സാഹിത്യം സംസ്‌കാരം, സംരംഭകത്വം എന്നിങ്ങനെ ഏഴ് ട്രാക്കുകളിലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആദ്യ എഡിഷന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം എഡിഷന്‍ നടത്തുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മുതല്‍ എഐ, റോബോട്ടിക്‌സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വരെ ഇവിടെ ചര്‍ച്ചയാകുംരണ്ടാം എഡിഷന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ എംപി, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ.ടോം എം. ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.ജെ.ലത, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സുബി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മുതല്‍ എഐ, റോബോട്ടിക്‌സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വരെ ഇവിടെ ചര്‍ച്ചയാകും. ഇത് കേവലം ഒരു ഒത്തുചേരല്‍ അല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പുതിയ ആശയങ്ങള്‍ നല്‍കുന്ന ഒന്നായി ഈ ഉച്ചകോടി മാറുമെന്നും ഹൈബി പറഞ്ഞു. ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖംയുവാക്കളും മഹത്തായ ആശയങ്ങളും, യഥാര്‍ത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഇടം എന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. ഒരു ഇവന്റ് എന്നതിനേക്കാള്‍ എല്ലാവര്‍ക്കും പ്രയോജനകരമാകുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇടം. വൈവിധ്യമുള്ള മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ട് സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് സമ്മിറ്റിനുള്ളത്. ഇവയെ അടിസ്ഥാനമാക്കിയുള്ള സമ്മിറ്റ് ട്രാക്കുകളും വിജ്ഞാനത്തില്‍ അധിഷ്ഠിതമായ എന്റര്‍ടെയ്‌മെന്റുകളും രണ്ടാം പതിപ്പിന്റെ മുഖ്യ ആകര്‍ഷണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപം നല്‍കിയ ഫ്യൂച്ചര്‍ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യവും സമ്മിറ്റിനുണ്ട്. ആദ്യ എഡിഷനില്‍ തുടക്കമിട്ട 'ഫ്യൂച്ചര്‍ കേരള മിഷന്‍' ഇന്ന് സംസ്ഥാനത്ത് സംരംഭകത്വം, യുവജന പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. വേണുരാജാമണി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കാനും കേരളത്തിന്റെ പുരോഗതിക്കായി ആഗോള വൈദഗ്ധ്യത്തെ ഒരുമിച്ച് കൊണ്ടുവരാനും രണ്ടാം സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പ്രേരകശക്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്യൂച്ചര്‍ കേരള മിഷന്‍ തുടക്കം കുറിച്ച കുളവാഴ നിര്‍മാര്‍ജ്ജനം അടക്കമുള്ള പദ്ധതികള്‍ വിജയകരമായി തുടര്‍ന്നു വരികയാണ്. കേരളം നേരിടുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നം എന്ന നിലയിലാണ് കുളവാഴ നിര്‍മാര്‍ജ്ജനം ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമാകുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഗമം എന്ന നിലയില്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം നേടിയ സംഗമമായിരുന്നു ആദ്യ എഡിഷന്‍. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ എഡിഷനിലെ ആകര്‍ഷണങ്ങളായിരുന്ന സെലിബ്രിറ്റി ഷോകള്‍, സ്റ്റുഡന്റ് ബിനാലെ, മ്യൂസിക് നൈറ്റ്, റോബോ വേഴ്‌സ്, ഡാന്‍ഡ് കൊച്ചി, ഫ്‌ളീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ് എന്നിവ ഈ വര്‍ഷവും ഉണ്ടാവും. ഓട്ടോ എക്‌സ്‌പോ, ഇ-സ്‌പോര്‍ട്‌സ് ഗെയിം വേഴ്‌സ്, ഡ്രോണ്‍ ഷോ, ഹ്യൂമന്‍ ലൈബ്രറി തുടങ്ങിയവ രണ്ടാം പതിപ്പിന്റെ ആകര്‍ഷണങ്ങളാകും. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോയും ഇ-സ്‌പോര്‍ട്‌സ് ഗെയിം വേഴ്‌സുമാണ് സമ്മിറ്റില്‍ ഒരുങ്ങുന്നത്. വ്യവസായ പ്രമുഖര്‍, അക്കാഡമിക് വിദഗ്ദ്ധര്‍, പോളിസി മേക്കര്‍മാര്‍, ഗ്ലോബല്‍ തിങ്കേഴ്‌സ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുറമേ സാധാരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉച്ചകോടിയാണ് ഈ വര്‍ഷം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. സാധാരണക്കാരില്‍ നിന്ന് കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ചവ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അവസരം നല്‍കും. ഉച്ചകോടിക്ക് മുന്‍പായി ഭാവി കേരളത്തെക്കുറിച്ചുള്ള ആശയങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിനായുള്ള ക്യാമ്പെയിനും ആരംഭിച്ചു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ രണ്ടാം പതിപ്പിന് മുന്നോടിയായി തുടങ്ങി. കേരളത്തിലെയും ഗള്‍ഫിലെയും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഹൈബ്രിഡ് ഇന്നവേഷന്‍ മത്സരയിനമായ ഐഡിയ ഫെസ്റ്റ് 2025ല്‍ മത്സരിക്കാന്‍ അവസരമുള്ളത്. ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. നവംബര്‍ 21, 22 തിയതികളില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ ഒരു പ്രസംഗ മത്സരമാണ്. ഭാവി എന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ #SpeakForTheFuture എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യുകയും മത്സരത്തിനായി സമര്‍പ്പിക്കുകയും വേണം. 11-ാം ക്ലാസ് മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ സൗജന്യമായി പങ്കെടുക്കാനാകും. ജനുവരി 10 ആണ് വീഡിയോ സമര്‍പ്പിക്കാനുള്ള അവസാന തിയതി. 317 പ്രഭാഷകരും പതിനഞ്ചിലധികം കലാകാരന്‍മാരും അടക്കം ഒരു ലക്ഷത്തില്‍ അധികം പേരാണ് ആദ്യ പതിപ്പില്‍ പങ്കെടുത്തത്. 115ല്‍ അധികം സെഷനുകള്‍ ഇതിന്റെ ഭാഗമായി നടന്നു. വിജ്ഞാനത്തിനൊപ്പം വിനോദത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു സെഷനുകള്‍ വിന്യസിച്ചത്. മാസ്റ്റര്‍ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളുമായി 50ല്‍ അധികം സെഷനുകള്‍ ആദ്യ പതിപ്പില്‍ നടന്നു. സിഇഒ ലോഞ്ചിയോണ്‍ എന്ന പേരില്‍ അന്‍പതിലേറെ ടെക് മേധാവികളെ പങ്കെടുപ്പിച്ച പരിപാടി, മുപ്പതിലേറെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്ത സമ്മേളനം, നൂറിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പങ്കെടുത്ത ഇന്‍ഫ്‌ളുവന്‍സര്‍ മീറ്റ്. ഡാന്‍സ് കൊച്ചി ഷോ, മിക്‌സഡ് റിയാലിറ്റി ന്യൂസ് സ്‌പ്രെഡ്, ഗ്രാഫിറ്റി വാളുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ അമ്പതോളം പ്രത്യേക പരിപാടികള്‍ നടന്നു. 1.5 കോടിയില്‍ അധികം ഓണ്‍ലൈന്‍ ഇംപ്രഷനുകളും ഇരുനൂറില്‍ അധികം ദേശീയ-അന്തര്‍ദേശീയ വാര്‍ത്തകളും 125 മണിക്കൂറിലേറെ വീഡിയോ കണ്ടന്റുകളും ഈ ഇവന്റിലൂടെ സൃഷ്ടിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തത്. ഏഴോളം മ്യൂസിക് ബാന്‍ഡുകളുടെ ഷോകളും സംഘടിപ്പിക്കപ്പെട്ടു. കേരളത്തില്‍ ആദ്യമായി ടെസ്ല കാര്‍ എത്തിയതും സമ്മിറ്റിന്റെ ഭാഗമായായിരുന്നു.