SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കാൻ അറിയില്ലേ ? സംശയങ്ങൾ പരിഹരിക്കാം

Wait 5 sec.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പൂരിപ്പിച്ച് നൽകുന്നതിനായി ഒരു എന്യൂമറേഷൻ ഫോം ബൂത്ത് ലവൽ ഓഫിസർമാർ എല്ലാവർക്കും എത്തിച്ചു നൽകിയിട്ടുണ്ടാകും. 2025ലെ പട്ടികയിൽ പേരുള്ളവർക്കായിരിക്കും ഈ എന്യൂമറേഷൻ ഫോം ലഭിച്ചിട്ടുണ്ടാകുക.എന്നാൽ ഈ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകുന്നതിൽ ചിലർക്കെങ്കിലും ഏതാനും സംശയങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ആശങ്ക വേണ്ട. എങ്ങനെയാണ് കൃത്യാമായി എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നത് എന്ന് നോക്കാം . 3 പേരുടെ ഉദാഹരണങ്ങളിലൂടെ ഓരോ കോളത്തിലും എന്തൊക്കെ എഴുതണമെന്നും, ആ വിവരങ്ങൾ എവിടെ നിന്നു ലഭിക്കുമെന്നും പരിശോധിക്കാം. ഇതിനായി നമുക്ക് എളുപ്പത്തിന് വേണ്ടി ഫോമിനെ 3 ഭാഗങ്ങളായി (എ, ബി, സി) എന്നിങ്ങനെ തരാം തിരിക്കാം.ALSO READ: കോൺ​ഗ്രസിന് തിരിച്ചടി; വി എം വിനുവിൻ്റെ ഹർജി തള്ളി, സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി3 പേർ, 3 സാഹചര്യങ്ങൾസന്തോഷ് : 2002ലെ വോട്ടർപട്ടികയിൽ പേരുള്ള വ്യക്തി. ഇദ്ദേഹം പൂരിപ്പിക്കേണ്ടത് എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങളാണ്പ്രേമരാജൻ: 2002ലെ പട്ടികയിൽ പേരില്ലാത്ത വ്യക്തി. എന്നാൽ അദ്ദേഹത്തിന്റെ ഉറ്റബന്ധു (ഉദാ: പിതാവ് രാഘവൻ ) പട്ടികയിലുണ്ട്. ഇവർ പൂരിപ്പിക്കേണ്ടത് ഫോമിലെ (എ), (സി) ഇവർ ഭാഗങ്ങളാണ്രാജീവൻ : 2002ലെ പട്ടികയിൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഉറ്റബന്ധുക്കളുടെയോ പേരില്ല . ഇവർപൂരിപ്പിക്കേണ്ടത് (എ) ഭാഗം മാത്രം.ഫോം പൂരിപ്പിക്കുന്നതിന്ന് മുന്നേ താഴെ പറയുന്ന കാര്യങ്ങൾ കുറിച്ച് വയ്ക്കുന്നത് പൂരിപ്പിക്കുന്നത് എളുപ്പമാക്കും.സന്തോഷ് 2002ലെ പട്ടികയിൽനിന്നു സ്വന്തം പേരുവിവരവും പ്രേമരാജൻ അതേ പട്ടികയിൽനിന്ന് അച്ഛൻ രാഘവന്റെ വിവരങ്ങളും കണ്ടെത്തിയാൽ ഫോം എളുപ്പത്തിൽ പൂരിപ്പിക്കാം. ഈ വിവരങ്ങൾ കണ്ടെത്താനായി ceo.kerala.gov.in/voter-search തുറന്ന് ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത്, പേര് എന്നിവ വച്ച് സേർച് ചെയ്യാവുന്നതാണ്. (2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലവും ബൂത്തുമാണ് നൽകേണ്ടത്). മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്. വീട്ടിൽ ആരുടെയെങ്കിലും പേര് കണ്ടെത്താനായാൽ, വീട്ടുനമ്പറിൽ ക്ലിക് ചെയ്താൽ ബാക്കിയുള്ളവരുടെ വിവരങ്ങളും ലഭിക്കും. അന്നത്തെ പേര്, ഐഡി കാർഡ് നമ്പർ (എപിക് നമ്പർ), ബന്ധു (റിലേറ്റഡ് പേഴ്സൻ), അയാളുമായുള്ള ബന്ധം, പാർട് നമ്പർ (ഭാഗം നമ്പർ), പാർട് സീരിയൽ നമ്പർ (ക്രമനമ്പർ) എന്നിവ ഇതിൽ നിന്നും എടുത്തുവയ്ക്കണം. രാജീവൻ ഇപ്പോഴത്തെ വോട്ടർ ഐഡി നമ്പർ (എപിക്), ആധാർ തുടങ്ങിയവ എടുത്തുവച്ചാൽ മതിയാകും.ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ പ്രചാരണം തകൃതി; സ്ഥാനാർഥി നിർണയത്തിൽ തമ്മിൽ തല്ലി യുഡിഎഫും ബിജെപിയുംഇനി ഫോം പൂരിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കാംഎ ഭാഗം പൂരിപ്പിക്കേണ്ട വിധംഫോമിൽ എ ഭാഗം എല്ലാവരും പൂരിപ്പിക്കണം. ഇപ്പോഴത്തെ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ജനനത്തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയ്ക്കു പുറമേ അച്ഛന്റെയും അമ്മയുടെയും ജീവിതപങ്കാളിയുടെയും പേരുകൾ നൽകുക. പുതിയ വോട്ടർ ഐഡി കാർഡുകളിലോ, 2025ലെ വോട്ടർ ലിസ്റ്റിലോ ഈ നമ്പറുണ്ടാകും. രാജീവൻ ‘എ’ ഭാഗം മാത്രം പൂരിപ്പിച്ചാൽ മതിയാകും. പിന്നീട് കരടുപട്ടികയ്ക്കു ശേഷം നോട്ടിസ് ലഭിക്കുമ്പോൾ അദ്ദേഹം യോഗ്യത തെളിയിക്കുന്ന രേഖകൾ നൽകിയാൽ മതി.ബി ഭാഗം പൂരിപ്പിക്കേണ്ട വിധം ( സന്തോഷിന് ബാധകം )2002ലെ പട്ടികയിലുള്ളവരാണ് ഈഭാഗം പൂരിപ്പിക്കേണ്ടത്. എല്ലാ വിവരങ്ങളും 2002ലെ പട്ടികയിലേത്.വോട്ടറുടെ പേര്: 2002ലെ പട്ടികയിലെ നിങ്ങളുടെ പേരാണ് നൽകേണ്ടത്. ഉണ്ടഹരണത്തിന് കെ വി സന്തോഷിന്റെ പേര് അന്ന് സന്തോഷ് എന്ന്മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ അങ്ങനെ തന്നെയെഴുതുക.എപിക് നമ്പർ: 2002ലെ പട്ടികയിലെ വോട്ടർ ഐഡി കാർഡ് നമ്പറാണ് നൽകേണ്ടത് (ഓർക്കുക: ഇപ്പോഴത്തെ എപിക് നമ്പറല്ല). അന്ന് ചിലർക്ക് ഐഡി കാർഡിൽ നമ്പർ ഉണ്ടായിരുന്നില്ല. അവരിത് പൂരിപ്പിക്കേണ്ട.ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ സന്തോഷിന്റെ പേരിനു താഴെ ബന്ധു അല്ലെങ്കിൽ ‘റിലേറ്റഡ് പഴ്സൻ’ എന്ന കോളത്തിൽ ആരുടെ പേരാണോ ഉണ്ടായിരുന്നത് അതാണ് നൽകേണ്ടത്. (ഉദാ: സന്തോഷിന്റെ പിതാവിന്റെ പേരായ ‘ സുഗുണൻ’).ബന്ധം: 2002ലെ വോട്ടറായ സന്തോഷും അച്ഛൻ സുഗുണനും തമ്മിലുള്ള ബന്ധം (‘പിതാവ്’) എഴുതുക. ബന്ധുവായി അമ്മയുടെ പേരായിരുന്നുവെങ്കിൽ ‘മാതാവ്’ എന്നും എഴുതണം.നിയമസഭാമണ്ഡലത്തിന്റെ പേര്: 2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര് നൽകുക. ഇപ്പോഴത്തെ മണ്ഡലം തന്നെയാകണമെന്നില്ല. മണ്ഡലത്തിന്റെ നമ്പറും ചിലപ്പോൾ മാറിയിട്ടുണ്ടാകാം.നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ: ഈ വിവരങ്ങൾ 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരിനൊപ്പമുള്ളത് നോക്കിയെഴുതുക. പാർട്ട് നമ്പർ തന്നെയാണ് ഭാഗം നമ്പർ. പാർട്ട് സീരിയൽ നമ്പറാണ് ക്രമനമ്പർ.ALSO READ: കോണ്‍ഗ്രസിനെതിരായ മോദിയുടെ പ്രസംഗം ‘ഉദാത്തം’ എന്നു പറഞ്ഞ ശശി തരൂറിനോട് കോൺഗ്രസുകാർക്ക് എന്താണ് പറയാനുള്ളത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപിസി ഭാഗം ​(പ്രേമരാജന് ബാധകം)2002ലെ പട്ടികയിലില്ല, പക്ഷേ ഉറ്റബന്ധുക്കളുണ്ട്.വോട്ടറുടെ പേര്: ഓർക്കുക, പ്രേമരാജന്റെ പേരല്ല, പകരം 2002ലെ പട്ടികയിലുള്ള ഉറ്റബന്ധുവിന്റെ (ഉദാ: അച്ഛൻ, അമ്മ, അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ) പേരാണ് നൽകേണ്ടത്. ഇവിടെ പ്രേമരാജന്റെ അച്ഛൻ ‘ രാഘവൻ’. ബന്ധുവായി വയ്ക്കുന്ന വ്യക്തി മരണപ്പെട്ടാലും വിവരങ്ങൾ നൽകാം.എപിക് നമ്പർ: 2002ലെ പട്ടികയിൽ പിതാവ് രാഘവന്റെ എപിക് നമ്പറാണ് നൽകേണ്ടത് ( ഇപ്പോഴത്തെ എപിക് നമ്പറല്ല).ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ പിതാവ് രാഘവന്റെ പേരിനു നേരെ ബന്ധുവായി നൽകിയിരിക്കുന്ന വ്യക്തിയുടെ പേരെഴുതണം. (ഇവിടെ മാധവന്റെ അച്ഛൻ ‘ നാരായണൻ ’)ബന്ധം: ഇവിടെ രാഘവനും നാരായണനും തമ്മിലുള്ള ബന്ധം (‘പിതാവ്’) ആണ് നൽകേണ്ടത്. ഓർക്കുക, വോട്ടറായ പ്രേമരാജനും രാഘവനും തമ്മിലുള്ള ബന്ധമല്ലനിയമസഭാമണ്ഡലത്തിന്റെ പേര്: 2002ൽ രാഘവൻ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര്.നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ: ഈ വിവരങ്ങൾ 2002ലെ വോട്ടർപട്ടികയിൽ രാഘവന്റെ പേരിനൊപ്പമുള്ളത് ആണ്കൊടുക്കേണ്ടത്.പ്രത്യേക ശ്രദ്ധയ്ക്ക്പട്ടികയിലെ ചിത്രം മാറ്റണമെന്നുണ്ടെങ്കിൽ മാത്രം ‘നിലവിലെ ഫോട്ടോ പതിക്കുക’ എന്ന കോളത്തിൽ പുതിയ ചിത്രം നൽകാവുന്നതാണ്.ഒരു വോട്ടർ 2 ഫോം ആണ് പൂരിപ്പിക്കേണ്ടത്. ഒരെണ്ണം ബിഎൽഒയ്ക്കു നൽകണം. ഒരെണ്ണം ബിഎൽഒയുടെ ഒപ്പ് വാങ്ങി രസീതായി സൂക്ഷിക്കുക.ഫോമിന്റെ ഏറ്റവും താഴെ തീയതി സഹിതം ഒപ്പിടുക. വീട്ടിലില്ലാത്ത കുടുംബാംഗത്തിന്റെ പേരിലാണ് ഫോം പൂരിപ്പിക്കുന്നതെങ്കിൽ മുതിർന്ന ഏതെങ്കിലുമൊരു അംഗത്തിന് ഒപ്പിടാം. ബന്ധം സൂചിപ്പിക്കണമെന്നു മാത്രം.ഓൺലൈനായി ഫോം പൂരിപ്പിക്കാൻ voters.eci.gov.in എന്ന വെബ്സൈറ്റിലെ ‘Fill Enumeration Form’ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.The post SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കാൻ അറിയില്ലേ ? സംശയങ്ങൾ പരിഹരിക്കാം appeared first on Kairali News | Kairali News Live.