‘ഇന്ത്യയിൽ ഒരു സർക്കാരും നടപ്പിലാക്കാത്ത ക്ഷേമപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി’: മന്ത്രി പി രാജീവ്

Wait 5 sec.

ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്‍റെ മാറ്റം ലോകം അംഗീകരിക്കുന്നതാണെന്ന് മന്ത്രി പി രാജീവ്. ഇന്ത്യയിൽ ഒരു ഗവണ്മെന്‍റും നടപ്പിലാക്കാത്ത ക്ഷേമപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി. ഭരണത്തുടർച്ച ലഭിച്ചതു കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് കൊച്ചി നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുവാനുള്ള കാര്യങ്ങൾ ക്രമീകരിച്ചതായും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പിലാക്കി പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ALSO READ; ഇടതുപക്ഷ സർക്കാരിന്‍റെ വികസനം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കും; സർക്കാർ കൈവരിച്ചത് താരതമ്യങ്ങൾ ഇല്ലാത്ത നേട്ടം: എം എ ബേബിഇന്ത്യയിൽ ഒരു ഗവണ്മെന്റും നടപ്പിലാക്കാത്ത ക്ഷേമ പദ്ധതി കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമാക്കി കൊച്ചിയെ മാറ്റാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്‍റെ നേതൃത്വത്തിൽ മാത്രമേ കേരളത്തിന് മുന്നേറാൻ സാധിക്കുകയുള്ളൂ എന്നും കേരളം മൂന്നാം ഇടതുപക്ഷ ഭരണം ആഗ്രഹിക്കുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.The post ‘ഇന്ത്യയിൽ ഒരു സർക്കാരും നടപ്പിലാക്കാത്ത ക്ഷേമപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി’: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.