വിജിൽ തിരോധാന കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബഹുമതി

Wait 5 sec.

കോ‍ഴിക്കോട് വിജിൽ തിരോധാനക്കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പിയുടെ ബഹുമതി. എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ ഐ പി എസ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പൊലീസ് കമ്മീഷണർ അഷ്റഫ് ടി കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും സത് സേവന പുരസ്കാര ബഹുമതി ലഭിച്ചത്. 2019 ൽ കൂട്ടുകാരോടൊപ്പം പോയ വിജിലിനെ കാണാതാവുകയും തുടർന്ന് വിജിലിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആറുവർഷത്തിന് ശേഷം എരഞ്ഞിപ്പാലം സരോവരത്തുള്ള ചതുപ്പിൽ വച്ച് വിജിലിന്‍റെ വസ്തുവും ഷൂസും അസ്ഥികളും കണ്ടെത്തിയത്.ALSO READ; ‘സംസ്കൃത ഭാഷയിലുള്ള ബഹുഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും എഴുതപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിൽ ; പി.എസ്. ഗോപകുമാറിന്റെ വാദങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്’; ടി എസ് ശ്യാം കുമാർNews summary: DGP has honored the police officers who were part of investigation team in the disappearance case of Vigil, a native of Elathur, Kozhikode.The post വിജിൽ തിരോധാന കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബഹുമതി appeared first on Kairali News | Kairali News Live.