കാറ്റിനേയും ഇടിമിന്നലിനേയും പേടിക്കണം; അടുത്ത മൂന്ന് മണിക്കൂർ 10 ജില്ലകളിൽ മഴയെത്തും

Wait 5 sec.

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 17/11/2025അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (17/11/2025) മുതൽ 19/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ALSO READ: എൽഡിഎഫ് പ്രകടനപത്രിക: ടൂറിസം, കായികം, സാംസ്‌കാരിക മേഖലകളിലെ വികസനത്തിന് പുതിയ പദ്ധതികൾ; വാർഡ് തലത്തിൽ ലൈബ്രറിയും കലാ കായിക കേന്ദ്രങ്ങളും ഉറപ്പാക്കുംകേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (17/11/2025) നാളെയും (18/11/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരങ്ങളിൽ ഇന്ന് (17/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.17/11/2025 & 18/11/2025: തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.The post കാറ്റിനേയും ഇടിമിന്നലിനേയും പേടിക്കണം; അടുത്ത മൂന്ന് മണിക്കൂർ 10 ജില്ലകളിൽ മഴയെത്തും appeared first on Kairali News | Kairali News Live.